

മണപ്പുറം: ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌കൂളിന്റെ ആദരം. അധ്യാപികയായി ആരംഭിച്ചു രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുര്‍മുവിന് തെരേസ്യന്‍ കുഞ്ഞുങ്ങള്‍ ആദരവ് അര്‍പ്പിച്ചു.


സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോള്‍, പി ടി എ പ്രസിഡന്റ് പി ആര്‍ സുമേരന്‍, സീനിയര്‍ അസിസ്റ്റന്റ് റെജി എബ്രഹാം, ഫാ. വിപിന്‍ കുരിശുതറ സി എം ഐ, ഫാ. സിബിന്‍ പെരിയപ്പാടന്‍, സോന ജോയ്, മരിയ ജോണ്‍, ബിന്ദു ജോയ്, ഹരികുമാര്‍ എസ് എന്നിവര്‍ പങ്കെടുത്തു.
