നജ്മാ അബ്ദുല്‍ ഖാദറിന് ഖത്തര്‍ കെ എം സി സിയില്‍ സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനര്‍ഥം ഖത്തറിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ നജ്മാ അബ്ദുല്‍ ഖാദറിന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

city exchange

ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി ഉപാധ്യക്ഷന്‍ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ എം സി സിയുടെ നജ്മാ അബ്ദുല്‍ ഖാദറിനുള്ള ഉപഹാരം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ കടവത് നല്‍കി.

പ്രവാസികളുടെ വിശുദ്ധ ഊര്‍ജ്ജം രാജ്യത്തിനും നാട്ടിനും അഭിമാനമാണെന്നും അവരുടെ കഠിനാധ്വാനവും കുടുംബങ്ങള്‍ക്ക് അതീതമായി നടത്തുന്ന ബലി ജീവിതം ഏറെ വിലപ്പെട്ടതാണെന്നും ഈ ത്യാഗങ്ങള്‍ മറക്കാതെ തന്നെ കെ എം സി സി പ്രവാസികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും നജ്മ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കാസറഗോഡ് ജില്ലാ കെ എം സി സി ഉപാധ്യക്ഷന്‍ എം എ നാസിര്‍ കൈതക്കാട്, കാസറഗോഡ് മണ്ഡലം കെ എം സി സി നേതാക്കളായ ശാക്കിര്‍ കാപ്പി, ജാഫര്‍ കല്ലങ്ങാട്, കെ ബി റഫീഖ്, നവാസ് ആസാദ് നഗര്‍, റഹീം ചൗകി, റോസ്ദ്ദിന്‍, അക്ബര്‍ കടവത്ത്, ഹമീദ് കൊടിയമ്മ, റഹീം ബല്ലൂര്‍, സിദ്ദിഖ് പടിഞ്ഞാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!