ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ല: പി എന്‍ ഗോപീ കൃഷ്ണന്‍

Web Desk
1 Min Read

കണ്ണൂര്‍: ഗാന്ധിയുടെ ഘാതകര്‍ രാഷ്ട്ര പ്രതീകങ്ങളാകുന്ന കാലം വിദൂരമല്ലെന്ന് കവി പി എന്‍ ഗോപീകൃഷ്ണന്‍. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ ഗാന്ധിയന്‍ മാനിഫെസ്റ്റോ: പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

രാജ്യത്തെ ഏറ്റവും അവസാന വ്യക്തിയെ നോക്കി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തണമെന്ന ഗാന്ധിയന്‍ ആശയത്തിലേക്ക് രാജ്യം വളര്‍ന്ന് വരണം. സാധാരണക്കാരോട് ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളായിരുന്നു ഗാന്ധിയുടെത്. സ്വന്തം പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെതിരെയും വിയോജന സമരം നടത്താന്‍ സന്നദ്ധമായ ജനാധിപത്യ പാഠമാണ് ഗാന്ധി കാണിച്ചു തന്നത്. ഗാന്ധിയും നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യ ഇനിയും പുലരേണ്ടതുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉന്മൂലനം ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയം രാജ്യതാത്പര്യത്തിന്റെ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ് ആമുഖ ഭാഷണം നടത്തി.

Share This Article
Leave a Comment
error: Content is protected !!