യു എ ഇ പ്രസിഡന്റിനെ ഖത്തറില്‍ വരവേറ്റു

Web Desk
1 Min Read

ദോഹ: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ദോഹയിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്ിതല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

city exchange

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ എന്നിവരും പ്രസിഡന്റിനോടൊപ്പമുണ്ട്.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, അമീരി കോടതി മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

- Advertisement -
Ad image

അമീരി ദിവാനില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കി.

എന്റെ സഹോദരന്‍ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഞാന്‍ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനും പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറാനും സാധിച്ചുവെന്നും അവയില്‍ പ്രധാനം മേഖലയിലെ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുള്ള വഴികളാണെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്വീറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!