

കൊച്ചി: സിനിമ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ പാലാ പൊന്‍കുന്നം എളംകുളം സ്വദേശി ജെയ്സണ്‍ എളംകുളം (ജെയ്സണ്‍ ജോസഫ്- 44) ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍. പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലെ മൂക്കിലും വായിലും നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് സൗത്ത് പൊലീസ് പറഞ്ഞു.

രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജെയ്സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്‌ളാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഓര്‍മയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ശൃംഗാരവേലന്‍, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗമായ ജെയ്സണ്‍ ആര്‍ ജെ ക്രിയേഷന്‍സ് എന്ന നിര്‍മാണ വിതരണ കമ്പനി നടത്തിയിരുന്നു. ഭാര്യ: റുബീന. മകള്‍: പുണ്യ (ഇരുവരും അബുദാബി).

