വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്; നിവേദനം നല്‍കി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ മുട്ടം മുതല്‍ പുളിഞ്ചോട് വരെ ദേശീയപാതയില്‍ വലിയ വാഹനങ്ങളുടെ അനധികൃത വാഹന പാര്‍ക്കിംഗിനെതിരെയും അനധികൃത പാര്‍ക്കിംഗ് മൂലം ഉണ്ടാകുന്ന മരണങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി.

city exchange

ദേശീയപാത അധികാരികള്‍ക്കും പൊലീസിനും പല തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും വലിയ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം അപകട മരണങ്ങള്‍ തുടര്‍ക്കഥയായിട്ടും മനുഷ്യ ജീവനു യാതൊരു വിലയും കല്‍പ്പികാതെ അധികാരികള്‍ അനാസ്ഥ തുടരുകയാണെന്നും ആവശ്യമായ നടപടി എടുക്കണമെന്നും നിവേദനത്തില്‍ പറഞ്ഞു.

പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പര്‍മാരായ കെ ദിലീഷ്, രാജേഷ് പുത്തനങ്ങാടി, പി എസ് യൂസഫ് എന്നിവരാണ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയത്. ജനപ്രതിനിധികളുടെ പരാതി കേട്ട മന്ത്രിമാര്‍ അന്വേഷിച്ചു വേണ്ടത് ചെയ്യാം എന്നു പറഞ്ഞു.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം അപകടം ഉണ്ടായപ്പോള്‍പഞ്ചായത്ത് കമ്മിറ്റി കൂടി അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികാരികള്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രണ്ടു ദിവസം പേരിന് പൊലീസ് വന്നു വാഹനങ്ങള്‍ മാറ്റിക്കും എന്നല്ലാതെ തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടാവാറില്ലെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ദേശീയപാതയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്യാമറ സ്ഥാപിച്ചിരുന്നതു മൂലം മാലിന്യം തള്ളുന്നതു അവസാനിച്ചിരുന്നു. എന്നാല്‍ വലിയ വാഹനങ്ങള്‍ ദേശീയപാതയില്‍ അനധികൃത പാര്‍ക്കിംഗ് ചെയ്യുന്നത് മൂലം ക്യാമറ മറയുകയും അതിന്റെ മറവില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയുമാണ്.

Share This Article
Leave a Comment
error: Content is protected !!