ഐ ഐ എ സംസ്ഥാന അവാര്‍ഡുകളുടെ ചുരുക്കപ്പട്ടിക തയ്യാറായി

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച ആര്‍ക്കിടെക്ച്ചറല്‍ പദ്ധതികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് കേരള ഘടകം നല്‍കി വരുന്ന വാര്‍ഷിക അവാര്‍ഡുകളുടെ ചുരുക്കപ്പട്ടിക തയ്യാറായി. കേരളത്തിലെ ആര്‍ക്കിടെക്ച്ചര്‍ മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക ചടങ്ങാണിത്. കേരളത്തിലെ അഞ്ഞൂറിലേറെ ആര്‍ക്കിടെക്റ്റുകള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.

city exchange

16 വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്. 225 അപേക്ഷകളാണ് ഇതിനായി ലഭിച്ചത്. ഇതില്‍ നിന്ന് 60 പദ്ധതികളുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.

റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്- സിംഗിള്‍ ഡ്വെല്ലിങ്സ്, റെസിഡന്‍ഷ്യല്‍- മള്‍ട്ടി ഡ്വെല്ലിങ്, പബ്ലിക് ബില്‍ഡിങ്ങ്‌സ് (ഇന്‍ഡസ്ട്രിയല്‍/ അസംബ്ലി), വാണിജ്യ പദ്ധതികള്‍, ഹോസ്പിറ്റാലിറ്റി പദ്ധതികള്‍, ഇന്‍സ്റ്റിറ്റിയുഷണല്‍ പദ്ധതികള്‍, ഇന്റീരിയര്‍ ഡിസൈന്‍ പദ്ധതികള്‍ (റെസിഡന്‍ഷ്യല്‍), ഇന്റീരിയര്‍ (നോണ്‍ റെസിഡന്‍ഷ്യല്‍), കണ്‍സര്‍വേഷന്‍ പദ്ധതികള്‍, പബ്ലിക് സ്പേസ്, റെസ്‌പോണ്‍സിബിള്‍ ആര്‍ക്കിടെക്ച്ചര്‍, അക്കാഡമിക്/ ഗവേഷക പ്രബന്ധം, ആര്‍ക്കിടെക്ച്ചറല്‍ എലെമെന്റ്സ്, അണ്‍ബില്‍റ്റ് ആര്‍ക്കിടെക്ച്ചര്‍ പദ്ധതികള്‍, ലാന്‍ഡ്‌സ്‌കേപ്പ് പ്രൊജക്ട് എ, പ്രൊജക്ട ബി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

കേരളത്തിന് പുറത്ത് നിന്നുള്ള ആറു പ്രമുഖ ആര്‍ക്കിടെക്ടുുകള്‍ അടങ്ങുന്ന ജ്യൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് വിധി നിര്‍ണയം നടക്കുക. ആദ്യ ഘട്ടത്തില്‍ ജ്യുറി അംഗങ്ങള്‍ എന്‍ട്രികള്‍ പരിശോധിക്കും. രണ്ടാം ഘട്ടത്തില്‍ ജ്യൂറി അംഗങ്ങള്‍ സൈറ്റുകള്‍ നേരിട്ടെത്തി വിലയിരുത്തും. മെയ് മാസം നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റുകള്‍ക്കും ജ്യുറി അംഗങ്ങള്‍ക്കും മുന്നില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍ തങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കണം. ഇതിനു ശേഷമാവും അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!