ഹൈവോള്‍ട്ടേജ് ഡാന്‍സുമായി പ്രഭുദേവയും വേദികയും: പേട്ടറാപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: ഇലക്ട്രിഫയിങ് ഡാന്‍സുമായി തെന്നിന്ത്യന്‍ സിനിമ കീഴടക്കാന്‍ ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ പ്രഭുദേവ, കൂടെ കട്ടയ്ക്ക് മത്സരിച്ച് വേദികയും. പാട്ടും സംഘട്ടനവും ആട്ടവുമായി പേട്ടറാപ്പ് ഒരുങ്ങുന്നു. ജിബൂട്ടി, തേര് തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റെര്‍റ്റൈനെര്‍ ആണ് പേട്ടറാപ്പ്.

city exchange

സംഗീതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രത്തിന് ഡി. ഇമ്മന്‍ സംഗീതം ഒരുക്കുന്നു. പത്തു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രഭുദേവയുടെ മാസ്മരിക നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ തിയേറ്റര്‍ ആസ്വാദനം നല്‍കും.

ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: നിഷാദ് യൂസഫ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!