
ദോഹ: ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തെ തുടര്‍ന്ന് മുന്‍സിപാലിറ്റി മന്ത്രാലയം ഖത്തറിലെ മൂന്ന് ഭക്ഷ്യസ്ഥാപനങ്ങള്‍ താത്ക്കാലികമായി അടപ്പിച്ചു. പരിശോധനാ കാംപയിനിന്റെ ഭാഗമായി മുന്‍സിപല്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അടപ്പിക്കല്‍.

മന്ത്രാലയ തീരുമാന പ്രകാരം ഭക്ഷണമുണ്ടാക്കുന്നതും കൈകാര്യം ചെയ്യുന്നതും ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ വരും. പൊതുജനാരോഗ്യ നിബന്ധനകളും ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ചിരിക്കണം.
