
പയ്യന്നൂര്‍: എഴുത്തുകാരനും കഥാകൃത്തുമായ ജലീല്‍ രാമന്തളിയുടെ ഓര്‍മ്മക്കായി സ്മരണിക പുറത്തിറക്കുന്നു. അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ അവരുടെ സൃഷ്ടികള്‍ ജൂണ്‍ 10ന് മുമ്പ് എത്തിക്കണമെന്ന് സ്മരണിക കമ്മിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വി പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

എഞ്ചിനീയര്‍ അബ്ദുല്‍ റഹിമാന്‍, എ എം ഹസ്സന് കൊറ്റി, ഉസ്മാന് കരപ്പാത്ത്, ജമാല്‍ കടന്നപ്പള്ളി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി മാസ്റ്റര്‍, മായിന്‍ കുട്ടി അണ്ടത്തോട്, വി ടി വി ദാമോദരന്‍, മഹമൂദ് മാട്ടൂല്‍, ഇ കെ കെ പടന്നക്കാട് എന്നിവര്‍ പങ്കെടുത്തു.

ജലീല്‍ രാമന്തളിയെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും ജൂണ്‍ 10നകം [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 00919744364145 എന്ന വാട്സാപ്പിലോ ആണ് അയക്കേണ്ടത്.
