Business
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ അനുഭവമായ മൈ ക്യു ട്രേഡിംഗിന്റെ മെഗാ ഡീല്‍സ്

ദോഹ: ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം മാറ്റിമറിക്കാന്‍ നവീനമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി മൈ ക്യു ട്രേഡിംഗ് ആന്റ് അഡ്വര്‍ടൈസിംഗ്. മെഗാ ഡീല്‍സ് എന്ന പ്ലാറ്റ്‌ഫോമിലൂടെ വ്യത്യസ്ത അനുഭവമാണ് ലഭിക്കുക. അതോടൊപ്പം ഓരോ പര്‍ച്ചേസിനുമൊപ്പം അതിശയകരമായ സമ്മാനങ്ങളും നേടാനാകും. ക്യാഷ്, കാറുകള്‍, സ്വര്‍ണം തുടങ്ങിയവയാണ് സമ്മാനങ്ങള്‍.


മെഗാ ഡീല്‍സിനെ ഖത്തറിന് പരിചയപ്പെടുത്തി സെന്റ് റെജിസ് മാര്‍സ അറേബ്യയില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥര്‍, മൈ ക്യു ട്രേഡിംഗ് ആന്റ് അഡ്വര്‍ടൈസിംഗ് പാര്‍ട്ണര്‍ താരിഖ് ഹുസൈന്‍ അല്‍ ഖലാഫ്, മൈ ക്യു ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


മൈ ക്യു ട്രേഡിംഗ് ആന്റ് അഡ്വര്‍ടൈസിംഗിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ മെഗാ ഡീല്‍സ്, അതിശയകരമായ ഷോപ്പിംഗ് അനുഭവമാണ് നല്‍കുക. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് കൂടുതല്‍ റിവാര്‍ഡുകള്‍ നല്‍കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും സൗകര്യവും ഉറപ്പാക്കുകയും ചെയ്യുന്നു.


ഉപയോക്തൃ കേന്ദ്രീകൃതമായ ശൈലി സ്വീകരിക്കുന്ന മെഗാഡീല്‍സ്, സുരക്ഷിതമായ ഇടപാടുകള്‍, ഉപഭോക്താക്കളുടെ തൃപ്തി ഉറപ്പാക്കാന്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന പിന്തു സംവിധാനവും ഒരുക്കിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.


