
കോവിഡ് കാലത്ത് അസാധാരണ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ജീവിത രീതിയിലും ശൈലിയും മാറ്റം വരുത്തി അനുയോജ്യമായ തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്ന പ്രത്യാശയാണ് ഷാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഫീര്‍ കെ കെ പുറവൂര്‍ പങ്കുവെക്കുന്നത്. ഒരു ബലി പെരുന്നാള്‍ ദിനത്തില്‍ നേരം പുലരുംമുമ്പ് ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങി പ്രവാസത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന് ലോകത്തിന്റെ പ്രയാസങ്ങളെ കാഴ്ചപ്പാടുകളിലൂടെ മാറ്റിയെടുക്കാനാവുമെന്ന് ഉറച്ചു പറയാനാവുന്നുമുണ്ട്.


ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹയുമാണ് ലോക മുസ്‌ലിംകളുടെ രണ്ട് ആഘോഷങ്ങള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ലോകം മുഴുവന്‍ കോവിഡിന്റെ പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്. ചെറിയ മാറ്റങ്ങളുണ്ടായേക്കാമെങ്കിലും ഈ ബലി പെരുന്നാളിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഒരു ഭാഗത്ത് ലോകത്തെ ഞെട്ടിച്ചു കൊണ്ട് കൊറോണയുടെ രണ്ടാം വരവിലെ ആക്രമണം, മറ്റൊരു ഭാഗത്ത് ജൂത പട്ടാളവും സയണിസ്റ്റ് ഭീകരരും ഫലസ്തീന്‍ ജനതയ്ക്കു മേല്‍ മേല്‍ നടത്തുന്ന ആക്രമണം, ലോകസാമ്പത്തിക ഘടനയ്ക്കു വന്ന മാറ്റത്തെ തുടര്‍ന്നുള്ള പ്രതിസന്ധി- ഇവയെല്ലാം നേരെ മുന്നില്‍ വന്നുനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് ആഘോഷത്തെ വരവേല്‍ക്കേണ്ടതും പ്രതിഫലിപ്പിക്കേണ്ടതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പരസ്പരം സ്‌നേഹിച്ചും ചേര്‍ത്തുപിടിച്ചും കരുതലോടെയുമാണ് ആഘോഷങ്ങളെ വരവേല്‍ക്കേണ്ടത്. മുമ്പ് ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചുകൊണ്ട് കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാഹചര്യമുണ്ടായിരുന്നപ്പോള്‍ അതിനെ നിരാകരിച്ച് ഒരു വിഭാഗമെങ്കിലും നമുക്കിടയിലുണ്ടായിരുന്നു. ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിന് പകരം പലരും സോഷ്യല്‍ മീഡിയയിലും അതുപോലുള്ള കാര്യങ്ങളിലും വ്യാപൃതരായിരിക്കുകയാണ് ചെയ്തത്. ഇപ്പോഴാകട്ടെ ആഗ്രഹിച്ചാല്‍ പോലും പരസ്പരം കുടുംബങ്ങളേയും ബന്ധുക്കളേയും സുഹൃത്തുക്കളെയുമെല്ലാം സന്ദര്‍ശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.


ഓരോരുത്തരുടേയും പ്രവര്‍ത്തനങ്ങളും ചിന്തയും മാറ്റം വരുത്തുകയല്ലാതെ ഇക്കാലത്തെ അതിജീവിക്കാന്‍ മാര്‍ഗ്ഗമില്ല. ദൈവം നല്കുന്ന സൂചനയാണിത്. നമ്മുടെ സമ്പത്തോ കഴിവോ വൈദ്യശാസ്ത്രമോ പോലും ഉപകാരത്തിനെത്തില്ലെന്ന് കോവിഡ് ബാധയിലൂടെ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ പ്രഗത്ഭരായ യൂറോപ്യന്‍ ശക്തികളും ലോകഭരണാധികാരികള്‍ പോലും ഇനിയൊന്നും ചെയ്യാനില്ലെന്നും ദൈവത്തോട് പ്രാര്‍ഥിക്കുകയും ചോദിക്കുകയും ചെയ്യുക എന്നു പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും ചിന്തകളെ തിരിച്ചു കൊണ്ടുവരുകയും ദൈവത്തിലേക്കുള്ള അടുപ്പം കൂട്ടുകയും വേണം. ഓരോരുത്തരുടേയും രീതിയില്‍ ധാര്‍മികതയും മൂല്യവും ഉയര്‍ത്തിപ്പിടിച്ച് ജീവിതശൈലിക്ക് വലിയ മാറ്റങ്ങളുണ്ടാക്കേണ്ട കാലമാണിത്.ഒരു ഭാഗത്ത് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജീവിതത്തിന്റെ ചില ഭാഗങ്ങളില്‍ നല്ല കാര്യങ്ങളെ കൊണ്ടുവരാന്‍ ഇക്കാലത്തിന് സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. ദൈനംദിന കാര്യങ്ങളിലും ചര്യയിലും കോവിഡ് ചില നല്ല സ്വാധീനങ്ങളുണ്ടാക്കിയിട്ടുണ്ട്. ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളില്‍ പലതും അനാവശ്യമായിരുന്നെന്ന് തിരിച്ചറിയാനും അത് ഒഴിവാക്കാനും സാധിച്ചത് ഇക്കാലത്തിന്റെ സ്വാധീനമാണ്. ഗുണപരമായ കാര്യങ്ങളിലേക്ക് മനസ്സിനേയും ശരീരത്തേയും തിരിച്ചു വെക്കാനും ഈ കാലത്താണ് കൂടുതല്‍ പേര്‍ക്കും സാധിച്ചത്. നിരവധി കുടുംബങ്ങളിലും നാടുകളിലും കോവിഡ് ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അതെല്ലാം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ സാധിക്കുകയാണെങ്കില്‍ വിജയം വരിക്കാനാവും.
പ്രവാസത്തിലേക്കുള്ള ആദ്യ യാത്രയില്‍ ദുബൈ വിമാനത്താവളത്തില്‍ പുലര്‍ച്ചെ നാലുമണിക്ക് വിമാനമിറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാനെത്തിയത് ഒരു ബന്ധുവായിരുന്നു. വിമാനത്താവളത്തില്‍ നിന്നും മുറിയിലെത്തിയ ഉടന്‍ സുബഹി നമസ്‌ക്കാരിക്കാന്‍ പള്ളിയില്‍ പോയി, പിന്നാലെ പെരുന്നാള്‍ നമസ്‌ക്കാരവും കഴിഞ്ഞ് മുറിയിലേക്ക് തിരികെ നടന്നത് നാഇഫ് വഴിയായിരുന്നു. അവിടെ കേട്ടതെല്ലാം തമിഴിലും മലയാളത്തിലുമുള്ള സംസാരങ്ങളായിരുന്നു. നാടുവിട്ട് ദുബൈയിലെത്തിയിട്ടും നമ്മുടെ ഭാഷ കേട്ടത് എന്നെ അത്ഭുതപ്പെടുത്തി. നിങ്ങളെന്നെ ദുബൈയിലേക്ക് തന്നെയല്ലേ കൊണ്ടുവന്നതെന്നും മദ്രാസിലേക്കല്ലല്ലോ എന്നു ചോദിച്ചതും ഇന്നലെയെന്ന പോലെ ഓര്‍ത്തെടുക്കുന്നു ഷഫീര്‍ കെ കെ പുറവൂര്‍.

ഈ കാലഘട്ടവും അതിജീവിക്കണം. അതിനുള്ള പദ്ധതികള്‍ ഷാന്‍ ഗ്രൂപ്പ് നിര്‍വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഷാന്‍ ഗ്രൂപ്പ് നിങ്ങളിലേക്ക് എന്ന ടാഗ് ലൈനില്‍ ഷാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഷാന്‍ ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് എന്ന കമ്പനിക്ക് രൂപം നല്കിയിട്ടുണ്ട്. നാട്ടില്‍ വീടുപണിയാനും ബിസിനസ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹകരണങ്ങള്‍ നല്കുകയാണ് ലക്ഷ്യം. കെട്ടിട നിര്‍മാണത്തിന്റെ ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിലെത്തിച്ചാണ് ഷാന്‍ ഗ്രൂപ്പ് തങ്ങളുടെ സേവനം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


