

ദോഹ: ഐ സി ബി എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐ സി ബി എഫും കേരള വിമിന്‍സ് ഇനീഷ്യേറ്റീവ് ഖത്തറും (ക്വിക്ക്) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകമേള മാര്‍ച്ച് 26 മുതല്‍ 30 വരെ തുമാമയിലെ ഐ സി ബി എഫ് അങ്കണത്തില്‍ നടക്കും.

വിദ്യാര്‍ഥികളുടെ ഉപയോഗം കഴിഞ്ഞ പുസ്തകങ്ങള്‍ (4ാം ക്ലാസ്സിന് മുകളിലേക്കുള്ള സി ബി എസ് ഇ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും) മേളയില്‍ മാറിയെടുക്കാവുന്നതോ സംഭാവനയായി നല്കാവുന്നതോ ആണ്. കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ മാറ്റിയെടുക്കാവുന്നതിനോടൊപ്പം സൗജന്യമായി മേളയില്‍ നിന്നും എടുക്കുകയും ചെയ്യാം.

പഴയ പുസ്തകങ്ങള്‍ മാര്‍ച്ച് 26, 27 തിയ്യതികളില്‍ സ്വീകരിക്കുന്നതും മാര്‍ച്ച് 28, 29, 30 തിയ്യതികളില്‍ പുസ്തകങ്ങള്‍ മാറ്റിയെടുക്കാവുന്നതുമാണ്.
