

ദോഹ: ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പതിനഞ്ചാമത് സ്റ്റോര്‍ അബു സിദ്‌റയില്‍ പ്രവര്‍ത്തനം തുടങ്ങി. 24000 ചതുരശ്ര മീറ്ററില്‍ വിശാലമായ റീട്ടയില്‍ ഷോപ്പിംഗ് സൗകര്യമൊരുക്കിയ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പുതിയ അനുഭവമാണ് പ്രദാനം ചെയ്യുക. ഇതോടെ ലുലുവിന്റെ മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാവുകയാണ്.


രണ്ടു നിലകളിലായി ഒരുക്കിയ അബു സിദ്‌റ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്മാര്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഷോപ്പിംഗ് വളരെ എളുപ്പമാക്കുന്നു. ഒരേ സമയം മൂന്ന് ഉപഭോക്താക്കളെ വരിയില്‍ അനുവദിക്കുന്ന തരത്തില്‍ സ്വയം ചെക്ക്ഔട്ടുമുണ്ട്.


ഖത്തറിലെ ഏറ്റവും വലുതും സമഗ്രവുമായ സീറോ വേസ്റ്റ് റീഫില്‍ സ്റ്റേഷനില്‍ ഉപയോക്താക്കള്‍ക്ക് പുനരുപയോഗ പാത്രങ്ങളില്‍ പാസ്ത, ധാന്യങ്ങള്‍, മറ്റു ഉണങ്ങിയ വസ്തുക്കള്‍ എന്നിവ നിറയ്ക്കാനാവും. മാംസം കഴിക്കാത്തവര്‍ക്ക് സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സ്‌പെഷ്യല്‍, സുഷി ഷെഫ് ഒരുക്കുന്ന മാകി റോള്‍സും സാഷിമിയുമായി സുഷി സ്‌റ്റേഷന്‍, അക്കായ്, ക്വിനോവ, ഗോജി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഫുഡ് ഇനങ്ങളുടെ കലവറ, പ്രാദേശികവും അന്തര്‍ദേശീയവുമായ തേന്‍ തൂക്കിവില്‍ക്കുന്ന തേന്‍ സ്റ്റേഷന്‍, ലുലുവിന്റെ ഏത് ഖത്തര്‍ സ്റ്റോറിനേക്കാളും ഏറ്റവും വലുതും വിശാലവുമായ ഉത്പന്ന വിഭാഗം, പ്രാദേശികവും അന്തര്‍ദേശീയവുമായ പാചകക്കാര്‍ വെര്‍ച്വല്‍, വ്യക്തിഗത പാചക സെഷനുകള്‍ കൈകാര്യം ചെയ്യുന്ന മള്‍ട്ടിഫ്ങ്ഷണല്‍ ഏരിയ ഉള്‍ക്കൊള്ളുന്ന ലുലു കുക്കിംഗ് സ്‌കൂള്‍ തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതകളാണ്.

ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി, ശൈഖ് ജാസിം മുഹമ്മദ് എച്ച് എ അല്‍താനി, ശൈഖ് ഹസ്സന്‍ ബിന്‍ ഖാലിദ് എച്ച് എ അല്‍താനി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഹുസൈന്‍ ഇബ്രാഹിം അല്‍ഫര്‍ദാന്‍, ഫര്‍ദാന്‍ ഫഹദ് അല്‍ഫര്‍ദാന്‍, എം ബി എച്ച് എച്ച് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തി ഇബ്രാഹിം കെ അബുറിഷ്, ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ജോസഫ് അബ്രഹാം, ദോഹ ബാങ്ക് സി ഇ ഒ ഡോ ആര്‍ സീതാരാമന്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലുലു ഗ്രൂപ്പിന്റെ 215-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ എം എ യൂസഫലി പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്തൃ സേവനത്തിലും ഗുണനിലവാരത്തിലും ഒരേ മികവ് നല്കുമെന്ന വാഗ്ദാനമാണ് നല്കുന്നതെന്നും പറഞ്ഞു. ഖത്തറിലെ 15-ാമത് ലുലു ഔട്ട്‌ലെറ്റ് അബു സിദ്‌റയില്‍ ആരംഭിക്കുന്നതോടെ ഖത്തറിന്റെ നേതൃത്വത്തിലും വീക്ഷണത്തിലുമുള്ള തങ്ങളുടെ ആത്മവിശ്വാസം സ്ഥിരീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് കടുത്ത ബിസിനസ് തിരിച്ചടികള്‍ക്ക് ശേഷം ലോകം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും ശക്തമായ ബിസിനസ് വീണ്ടെടുക്കല്‍ പ്രക്രിയയെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുമായി ശേഷിയും കാഴ്ചപ്പാടും പൊരുത്തപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫിഫ 2022, ഏഷ്യന്‍ ഗെയിംസ് 2030 എന്നിവയ്ക്കായി ഒരുങ്ങുന്ന ഖത്തറിന്റെ ഉയര്‍ച്ചയുടെ വികസന പാതയില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബു സിദ്‌റയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തങ്ങളുടെ ചില്ലറ വില്‍പ്പനയിലെ നൂതനത്വവും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല അവര്‍ക്ക് പുതിയ ഉത്പന്നങ്ങളും സേവനങ്ങളും താങ്ങാവുന്ന വിലയില്‍ നല്കുമെന്ന സ്ഥായിയായ വാഗ്ദാനം നല്കുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ സീറോ വേസ്റ്റ് റീഫില്‍ സ്റ്റേഷന്‍, മാംസരഹിത സര്‍വീസ് കൗണ്ടര്‍, ഓണ്‍ ട്രെന്‍ഡ് കുക്കറി സ്‌കൂള്‍ തുടങ്ങിയ കണ്ടെത്തലുകളില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഷോപ്പിംഗ് നടത്തണമെന്നതിനെ കുറിച്ചും ഇന്‍ സ്റ്റോര്‍ സുഖപ്രദമായ സീറ്റിംഗ് ഏരിയ മുതല്‍ സെല്‍ഫ് സര്‍വീസ് ചെക്കൗട്ടുകള്‍ വരെ തങ്ങള്‍ ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


