കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പ്പൊട്ടല്‍

Web Desk
0 Min Read

പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

city exchange

കണ്വമല എഴുത്വാപുഴയിലാണ് രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായത്. നാല് വീടുകളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു. ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. കോന്നി കൊക്കത്തോട് ഒരേക്കര്‍ സ്ഥലങ്ങളില്‍ വെള്ളം കയറി. ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞ് തകര്‍ന്നു. വനത്തിലുള്ളിലും ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയിക്കുന്നുണ്ട്.

കൊല്ലം ജില്ലയിലും മഴ കനത്തു പെയ്യുന്നുണ്ട്. കുളത്തുപുഴയില്‍ ആദിവാസി കോളനി മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!