ചാലക്കുടി പനമ്പിള്ളി സ്മാരക കോളജിലെ കുടിവെള്ള സംസ്‌കരണ പ്ലാന്റ് ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ചാലക്കുടി: പനമ്പിള്ളി സ്മാരക ഗവണ്‍മെന്റ് കോളേജിലേക്ക് ബെന്നി ബഹനാന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുടിവെള്ള സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വ്വഹിച്ചു. കുടിവെള്ള സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയാണ് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. കേരള വാട്ടര്‍ അതോറിട്ടി, ഇരിങ്ങാലക്കുട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു പദ്ധതി നിര്‍വ്വഹണ ചുമതല.

city exchange

കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, ഡോ. ഗിരീഷ് എം സി അധ്യക്ഷത വഹിച്ചു. ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബിജു ലോന കെ സ്വാഗതം ആശംസിച്ചു. കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ വാസുദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ സൂരജ്, കോളേജ് സൂപ്രണ്ട്, ഇ ടി മിനി എന്നിവര്‍ ആശംസ നേര്‍ന്നു. സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. എസ് എസ് ജയകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!