Connect with us

Featured

ഖത്തര്‍ ഫൗണ്ടേഷന്‍ അഖ്‌ലാഖുന പുരസ്‌ക്കാരങ്ങള്‍ ശൈഖ മോസ സമ്മാനിച്ചു

Published

on


ദോഹ: എജ്യുക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ 2024ലെ അഖ്ലഖുന അവാര്‍ഡ് ജേതാക്കളെ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ ആദരിച്ചു.

ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, അവാര്‍ഡ് ജേതാക്കളുടെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ധാര്‍മ്മികതയും വിജ്ഞാനവും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടുകയും സാമൂഹിക പുരോഗതിക്കും വികസനത്തിനും പ്രധാന പ്രേരകമായ സദ്ഗുണങ്ങളും ധാര്‍മ്മിക പെരുമാറ്റങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന, 2017-ല്‍ ശൈഖ മോസ ആരംഭിച്ച സംരംഭമാണ് അഖ്ലഖുന.

ഖത്തര്‍ ഫൗണ്ടേഷന്‍സ് അഖ്ലഖുന അവാര്‍ഡിന്റെ ഈ വര്‍ഷത്തെ പതിപ്പിന് ഖത്തറില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും വ്യക്തിഗത സംഭാവനകള്‍ക്കുള്ള എന്‍ട്രികള്‍ ലഭിച്ചു. സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് സംഭാവന നല്‍കുന്ന വ്യക്തികളെയും സംരംഭങ്ങളെയും അംഗീകരിച്ചു. അവരില്‍ ഖത്തറില്‍ നിന്നുള്ള അലി മുഹമ്മദ് അല്‍ കുവാരിയും ഉള്‍പ്പെടുന്നു.


error: Content is protected !!