Connect with us

Featured

ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ലോകത്തിലെ ഏറ്റവും വലിയ അനിമല്‍ സെന്റര്‍ തുറന്നു

Published

on


ദോഹ: ലോകത്തിലെ ഏറ്റവും വലിയ ആനിമല്‍ സെന്റര്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ആരംഭിച്ചു. 5,260 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മൃഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഖത്തര്‍ എയര്‍വേയ്സ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാംഗറിനും സമീപത്താണ് ആനിമല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

ആഗോളതലത്തില്‍ ഏറ്റവും വലിയ മൃഗവാഹന കമ്പനി എന്ന നിലയില്‍ പുതിയ കേന്ദ്രത്തില്‍ നിക്ഷേപം നടത്തി മൃഗസംരക്ഷണത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ആവര്‍ത്തിച്ചു. ഇതോടൊപ്പം ലൈവ് മൃഗങ്ങളുടെ ഗതാഗതത്തില്‍ പുതിയ മാനദണ്ഡങ്ങളും സ്ഥാപിച്ചു.

പഞ്ചനക്ഷത്ര സൗകര്യമാണ് മൃഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ചീഫ് ഓഫീസര്‍ മാര്‍ക്ക് ഡ്രൂഷ് പറഞ്ഞു. ഖത്തര്‍ എയര്‍വെയ്‌സ് പഞ്ചനക്ഷത്ര എയര്‍ലൈനായതിനാലും
ഹമദ് പഞ്ചനക്ഷത്ര എയര്‍പോര്‍ട്ട് ആയതിനാലും മൃഗങ്ങള്‍ക്കും പഞ്ചനക്ഷത്ര സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാലര വര്‍ഷത്തെ ആസൂത്രണത്തിലാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സൗകര്യം ഏര്‍പ്പെടുത്തിയത്. 140 നായ്ക്കൂടുകളും 40 പൂച്ചക്കൂടുകളും ഉള്‍ക്കൊള്ളാന്‍ കഴിയും. നാല് സോണുകളിലായി 24 കുതിരലായങ്ങളുമുണ്ട്.
ഏതാനും ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍, പക്ഷികള്‍, മത്സ്യം, ഉരഗങ്ങള്‍, വിദേശ സ്പീഷീസുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ജീവികളെ പരിപാലിക്കുന്ന പ്രത്യേക മേഖലകളും ഇവിടെയുണ്ട്.

വിപുലമായ ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒന്നിലധികം ഡോക്കുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയാണ് അഡ്വാന്‍സ്ഡ് അനിമല്‍ സെന്റര്‍ പറയുന്നത്.

2023ല്‍ 10,000 കുതിരകള്‍ ഉള്‍പ്പെടെ 550,000 മൃഗങ്ങളെ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ പറത്തിയിട്ടുണ്ട്.

നെക്സ്റ്റ് ജനറേഷന്‍ ലൈവ് ഉത്പന്നത്തിന് കെന്നല്‍ കാല്‍ക്കുലേറ്റര്‍ ടൂള്‍ പോലുള്ള പുതിയ മെച്ചപ്പെടുത്തലുകള്‍ ഉണ്ട്. ഇത് അനുയോജ്യമായ കെന്നല്‍ വലുപ്പം നിര്‍ണ്ണയിക്കുന്നു. സുഖവും അയാട്ട ലൈവ് അനിമല്‍സ് റെഗുലേഷനുകള്‍ പാലിക്കുന്നതും ഉറപ്പാക്കുന്നു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!