

ദോഹ: ഖത്തറിലെ കടലില്‍ നീണ്ട ചുണ്ടുകളുള്ള ഒരു കൂട്ടം ഡോള്‍ഫിനുകളെ കണ്ടെത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എം ഒ ഇ സി സി) അറിയിച്ചു.

പ്രാദേശിക സമുദ്ര ജൈവവൈവിധ്യ പഠനങ്ങളില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലാണിത്. ഈ ഇനത്തിന്റെ ആരോഗ്യമുള്ള ജനസംഖ്യയെ സൂചിപ്പിക്കുന്ന ഇണചേരല്‍ സ്വഭാവവും നിരീക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു.
