

കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത് യൂനിറ്റ് മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലിക്ക്. വെള്ളിയാഴ്ച കുവൈത്തില്‍ നടക്കുന്ന മന്നം ജയന്തിയുടെ ആഘോഷ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എന്‍ എസ് എസ് കുവൈത്ത് രക്ഷാധികാരി കെ പി വിജയകുമാര്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള, സജിത് സി നായര്‍, ഓമനക്കുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
