

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന്റെ ഇരുപതാം പതിപ്പാണിത്.

ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി, ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി എന്നിവര്‍ ഉള്‍പ്പെടെ വിവിധ മന്ത്രിമാര്‍, അംബാസഡര്‍മാര്‍, മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങില്‍ കണ്ടു.

പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഉദാരമായ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്റെ 20-ാമത് എഡിഷന്‍ സംഘടിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു.
