

ദോഹ: സ്നേഹവും സൗഹാര്‍ദ്ദവും കാത്തുസുക്ഷിക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധപുലര്‍ത്തുന്ന ഖത്തറില്‍ ഇന്ത്യന്‍ സമൂഹം വിശിഷ്യാ മലയാളികള്‍ നടത്തുന്ന ഇടപെടലുകള്‍ അഭനന്ദനീയമാണെന്ന് ഡോ. ശൈഖ് മുഹമ്മദ് അല്‍ത്താനി പറഞ്ഞു. എട്ടാം മലയാളി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ പ്രതിസന്ധി കാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കിടുന്നതോടൊപ്പം മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളെ കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ നടന്നു വരുന്ന പ്രമേഹരോഗ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ ഡയബറ്റിക് മോണിറ്ററിംഗ് പദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്തെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഡൈ്വസറി ബോര്‍ഡ് ചെയര്മാന് അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ റഷീദ് അലി വ. പി സ്വാഗതം പറഞ്ഞു. ഷാനവാസ് ബാവ, സമീര്‍ ഏറാമല എന്നിവര്‍ പ്രസംഗിച്ചു.

