ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

Web Desk
1 Min Read

കൊളംബോ: പ്രതിസന്ധിയിലും ജനകീയ പ്രക്ഷോഭത്തിലും ഉഴലുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച ജനകീയ പ്രക്ഷോഭം ശക്തമാക്കാനിരിക്കെയാണ് ഭരണാധികാരികളുടെ പുതിയ നീക്കം.

city exchange

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും സാധിക്കുന്നതാണ് നിയമം. മാത്രമല്ല സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനും അധികാരമുണ്ടാകും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ പുതിയ സാഹചര്യം അനുവദിക്കുന്നു.

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ പറയുന്നത്.

- Advertisement -
Ad image

പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതേ തുടര്‍ന്ന് കൊളംബോയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!