

കോഴിക്കോട്: ബീച്ചില്‍ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനമില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്ടോബര്‍ മൂന്നിനാണ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവട്ടം ബീച്ചില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.
