മഹീന്ദ്ര ബ്ലെയ്‌സോ ഐ-ടിആര്‍കെ പുറത്തിറക്കി

Web Desk
1 Min Read

കോഴിക്കോട്: ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും ഫ്ളീറ്റ് ഉടമകള്‍ക്കുമായി മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ‘പ്രോഫിറ്റ് കാ റോക്കറ്റ്’ എന്ന ആശയത്തില്‍ രൂപകല്‍പ്പന ചെയ്ത പുതിയ തലമുറ ഹെവി കൊമേഴ്‌സ്യല്‍ ട്രക്കായ ബ്ലെയ്‌സോ ഐ-ടിആര്‍കെ പുറത്തിറക്കി. വെറുമൊരു ട്രക്ക് എന്നതിലുപരി സമ്പൂര്‍ണ ബിസിനസ് സൊല്യൂഷനായാണ് ബ്ലെയ്‌സോ ഐ-ടിആര്‍കെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

city exchange

മികച്ച ഇന്ധനക്ഷമത, ശക്തമായ പവര്‍ട്രെയിന്‍, ബുദ്ധിപരമായ കണക്ടഡ് ടെക്‌നോളജി, വ്യവസായത്തിലെ മുന്‍നിര അപ്‌ടൈം ഗ്യാരണ്ടി എന്നിവ ഇതില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കാനും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ഫ്ളീറ്റില്‍ മികച്ച നിയന്ത്രണം നേടാനും ഉപഭോക്താക്കളെ സഹായിക്കും.

10 ശതമാനം വരെ മികച്ച ഇന്ധനക്ഷമത നല്‍കുന്ന ബ്ലെയ്‌സോ ഐ-ടിആര്‍കെയില്‍ എഐ അധിഷ്ഠിത ഐഫ്യുവല്‍സ്മാര്‍ട്ട് ഓട്ടോ ഡ്രൈവ് മോഡ്, ടര്‍ബോമാക്‌സ് ടര്‍ബോചാര്‍ജര്‍, ഒപ്റ്റിഫ്യുവല്‍ എയര്‍ കംപ്രസര്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുണ്ട്. ഓരോ തുള്ളി ഇന്ധനത്തില്‍ നിന്നും പരമാവധി മൂല്യം നേടാന്‍ ഇവ സഹായിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ഇന്ധന ലാഭം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ട്രക്കിന് 15 ലക്ഷം രൂപ വരെ അധിക ലാഭമായി മാറാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!