പോളണ്ട് ഓപ്പണില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടി ഖത്തര്‍ പാരാമോട്ടോര്‍ ടീമിന് കിരീടം

Web Desk
2 Min Read

ദോഹ: പോളണ്ട് ഓപ്പണ്‍ പാരാമോട്ടോര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടി ഖത്തര്‍ പാരാമോട്ടോര്‍ ടീം ചാമ്പ്യന്മാരായി. ഓഗസ്റ്റ് 18 മുതല്‍ 22 വരെ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഖത്തര്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഫോഴ്സസ് പാരാമോട്ടോര്‍ ടീം മികച്ച നേട്ടം സ്വന്തമാക്കിയത്.

city exchange

ഖത്തര്‍, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ജര്‍മനി, ഫിന്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നായി 31 പൈലറ്റുമാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളില്‍ ഖത്തര്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

പിഎല്‍1 ട്രൈക്ക് വിഭാഗത്തില്‍ ഹയാന്‍ അല്‍ അഹ്ബാബി സ്വര്‍ണം നേടി. ഇതേ വിഭാഗത്തില്‍ ഇബ്രാഹിം അല്‍ ബന്ന വെള്ളി മെഡല്‍ സ്വന്തമാക്കി. ഫുട്-ലോഞ്ച് വിഭാഗത്തില്‍ നയീഫ് അല്‍ ബലൂഷിയും ഫുട്-ലോഞ്ച് സീരിയല്‍ വിഭാഗത്തില്‍ സഈദ് ഹമദ് അല്‍ മറിയും സ്വര്‍ണം നേടി.

ഇതോടെ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ മികച്ച മെഡല്‍ നേട്ടത്തോടെയാണ് ഖത്തര്‍ ടീം പോളണ്ട് ഓപ്പണ്‍ പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര പാരാമോട്ടോര്‍ രംഗത്ത് ഖത്തര്‍ ടീമിന്റെ ശക്തമായ സാന്നിധ്യവും ഉയര്‍ന്നുവരുന്ന പ്രശസ്തിയും ഫലം കൂടുതല്‍ അടിവരയിടുന്നതായി അധികൃതര്‍ പറഞ്ഞു.

- Advertisement -
Ad image

ടീമിന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പാരാമോട്ടോര്‍ ടീം ക്യാപ്റ്റന്‍ സഈദ് അബ്ദുല്ല അല്‍ മറി പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിലും ഈ വിജയത്തുടര്‍ച്ച നിലനിര്‍ത്തി കൂടുതല്‍ വിജയങ്ങളും മെഡലുകളും നേടാന്‍ ടീമിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫുട്-ലോഞ്ച് വിഭാഗത്തില്‍ സ്വര്‍ണം നേടിയ സഈദ് ഹമദ് അല്‍ മറി നേട്ടം ഖത്തര്‍ കായികരംഗത്തിന് സമര്‍പ്പിക്കുന്നതായി പറഞ്ഞു. ശക്തരായ താരങ്ങള്‍ അണിനിരന്ന മികച്ച നിലവാരത്തിലുള്ള ചാമ്പ്യന്‍ഷിപ്പായിരുന്നു ഇതെന്നും ടീമിന്റെ വിജയം മുന്‍ നേട്ടങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിന് ലഭിച്ച ശക്തമായ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രൈക്ക് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഹയാന്‍ അല്‍ അഹ്ബാബി, ശക്തമായ താരങ്ങള്‍ പങ്കെടുത്ത ഉയര്‍ന്ന നിലവാരത്തിലുള്ള ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത് വലിയ നേട്ടമാണെന്ന് പറഞ്ഞു. ഖത്തര്‍ ടീമിന്റെ വിജയപരമ്പര തുടരുന്നതിന്റെ തെളിവുകൂടിയാണിത്. വരാനിരിക്കുന്ന മത്സരങ്ങളിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പിലെ സാങ്കേതിക നിലവാരം ഉയര്‍ന്നതായിരുന്നെന്നും കടുത്ത മത്സരമാണ് നടന്നതെന്നും ഹയാന്‍ വ്യക്തമാക്കി. വിജയിക്കാനുള്ള ശക്തമായ ലക്ഷ്യത്തോടെ എല്ലാ താരങ്ങളും മത്സരിച്ചപ്പോള്‍ ഖത്തര്‍ പൈലറ്റുമാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

ഫുട്-ലോഞ്ച് വിഭാഗത്തില്‍ സ്വര്‍ണം നേടിയ നയീഫ് യൂസഫ് അല്‍ ബലൂഷി, ശക്തമായ മത്സരവും ആവേശകരമായ പോരാട്ടവും നിറഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുക എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞു. പൈലറ്റുമാര്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും ഒടുവില്‍ ടീം ലക്ഷ്യം കൈവരിച്ച് പോളണ്ടിന്റെ ആകാശത്ത് ഖത്തര്‍ പതാക അഭിമാനത്തോടെ ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രൈക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയ ഇബ്രാഹിം അല്‍ ബന്നയും മത്സരത്തിന്റെ കാഠിന്യം ചൂണ്ടിക്കാട്ടി. കടുത്ത പോരാട്ടത്തിനൊടുവിലാണ് പോഡിയത്തിലെത്താനായതെന്നും ഖത്തര്‍ ടീം ലക്ഷ്യം കൈവരിച്ച് പോളണ്ടിന്റെ ആകാശത്ത് ഖത്തര്‍ പതാക ഉയര്‍ത്തിയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!