കാറുകള്‍ നിങ്ങളെ തേടി വാതില്‍പ്പടിയില്‍; ‘ലെക്‌സസ് മെരാക്കി ഓണ്‍ വീല്‍ സെന്ന നൂതാനാശയത്തിലൂടെ

Web Desk
1 Min Read

കോഴിക്കോട്: കാറുകള്‍ വാങ്ങുവാന്‍ നിങ്ങള്‍ ഇനി ഷോറൂമിലേക്ക് പോകേണ്ട. ലെക്സസ് കാറുകള്‍ നിങ്ങളുടെ വീടിനു തൊട്ടടുത്ത് എത്തിക്കാന്‍ ഉള്ള ലെക്സസ് മെരാകി ഓണ്‍ വീല്‍സിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്സസിനെ അതിഥികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട റീട്ടെയില്‍ അനുഭവമായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു.

city exchange

മെരാകി എന്ന ഗ്രീക്ക് ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചലിക്കുന്ന ബ്രാന്‍ഡ് സ്പേസ് കോഴിക്കോട് അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ നാലാമത്തെ മെരാകിയാണ്. മറ്റുള്ളവ ഗുരുഗ്രാം, കോയമ്പത്തൂര്‍, പൂനെ എന്നിവിടങ്ങളിലാണ്.

കേരളത്തിന്റെ തനതായ ഭൂപ്രകൃതിയും ജനസാന്ദ്രതയും ലെക്‌സസ് അതിഥികളെ സമീപിക്കുന്നതിനു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മെരാകി ഓണ്‍ വീല്‍സിലൂടെ സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ ഭാഗത്തെ അതിഥികളിലേക്കും എത്തിച്ചേരാന്‍ ലെക്‌സസ് ലക്ഷ്യമിടുന്നു. ഒരു സ്ഥലത്ത് ഏകദേശം 3- 6 മാസത്തോളം താവളമടിക്കുന്ന മെരാകി അപ്രകാരം വര്‍ഷത്തില്‍ 2-3 പ്രധാന നഗരങ്ങളില്‍ പര്യടനം നടത്തും. ഈ പുതിയ വിപണന തന്ത്രം ലെക്‌സസ് അനുഭവം ഇപ്പോള്‍ അതിഥികളുടെ വാതില്‍പ്പടിക്കല്‍ ലഭ്യമാക്കും. നിലവില്‍ ലെക്‌സസിന് കേരളത്തില്‍ മൂന്ന് സര്‍വീസ് പോയിന്റുകളാണുള്ളത്- കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്. പുതിയ മെരാകി ഓണ്‍ വീല്‍സിലൂടെ രാജ്യത്തെ ലെക്സസ് ബ്രാന്‍ഡ് സ്പേസ് 17 വിപണികളിലേക്കും 24 ടച്ച് പോയിന്റുകളിലേക്കും വ്യാപിപ്പിക്കും.

- Advertisement -
Ad image

ലോഞ്ചിനുള്ളില്‍ ആതിഥേയത്വം വഹിക്കുന്നത് വെര്‍ച്വല്‍ ഡോം എന്ന വെര്‍ച്വല്‍ ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്റര്‍ ആണ്. ഓരോ മോഡലിന്റേയും എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, പ്രവര്‍ത്തനരീതി എന്നിവയെ കുറിച്ച് ആഴത്തിലുള്ള ധാരണയടക്കം അതിഥികള്‍ക്ക് പൂര്‍ണ്ണമായ 3ഡി അനുഭവത്തിലൂടെ നല്‍കും. മാത്രമല്ല അതിഥികള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ടെന്ന് ഉദ്ഘാടന വേളയില്‍ ലെക്‌സസ് കൊച്ചി ജി ഇ സി ചെയര്‍മാന്‍ എം എ എം ബാബു മൂപ്പന്‍ പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!