Business
ധനം ബി എഫ് എസ് ഐ സമിറ്റ് ആന്റ് അവാര്‍ഡ് നൈറ്റ് 22ന് കൊച്ചിയില്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമമായ ധനം ബി എഫ് എസ് ഐ സമിറ്റ് ആന്റ് അവാര്‍ഡ് നൈറ്റ് 22ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ രാജ്യത്തെ ഫിനാന്‍സ് രംഗത്തെ 20ഓളം പ്രമുഖര്‍ പ്രഭാഷണം നടത്തും.


സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികളും ബാങ്കിംഗ് രംഗത്തെ മാറ്റങ്ങളും ഫിന്‍ടെക് രംഗത്തെ സാധ്യകളുമെല്ലാം സമിറ്റില്‍ ചര്‍ച്ച ചെയ്യും.

എല്‍ ഐ സി മാനേജിംഗ് ഡയറക്ടര്‍ എം ജഗന്നാഥാണ് കോണ്‍ഫറന്‍സിലെ മുഖ്യാതിഥി. അവാര്‍ഡ് ദാന ചടങ്ങില്‍ കെ എസ് ഐ ഡി സി ചെയര്‍മാന്‍ പോള്‍ ആന്റണി മുഖ്യാതിഥിയാകും.


നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്‍ എം ഡി ആന്റ് സി ഇ ഒ എ പി ഹോത്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം ഡി ആന്റ് സി ഇ ഒ പി ആര്‍ ശേഷാദ്രി, മുത്തൂറ്റ് ഗ്രൂപ്പ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എം ഡി ആന്റ് സി ഇ ഒ വി പി നന്ദകുമാര്‍, എല്‍ ഐ സി മുന്‍ എം ഡി ടി സി സുശീല്‍ കുമാര്‍, പ്രശസ്ത നിക്ഷേപകനും കേഡിയ സെക്യൂരിറ്റീസിന്റെ സ്ഥാപകനുമായ വിജയ് കേഡിയ, സാപിയന്റ് വെല്‍ത്ത് അഡൈ്വസേഴ്സ് ആന്റ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രൂപ വെങ്കട്കൃഷ്ണന്‍, സ്ട്രാറ്റജിക് ആന്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ ആര്‍ മേനോന്‍, പി ജി ഐ എം മ്യൂച്വല്‍ ഫണ്ട് എം ഡി അജിത് മേനോന്‍, കെ വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ എ ഗോപാലകൃഷ്ണന്‍, വര്‍മ ആന്റ് വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് സഹസ്ഥാപകനും സി ഇ ഒയുമായ അനീഷ് അച്യുതന്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍, ഡി ബി എഫ് എസ് എം ഡി ആന്റ് സി ഇ ഒ പ്രിന്‍സ് ജോര്‍ജ്, അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് എം ഡി അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി എം ഡി അലക്സ് കെ ബാബു, അഫ്ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എം ഡി ഷൈനി സെബാസ്റ്റ്യന്‍, ബിസിനസ് ഫിനാന്‍സ് വിദഗ്ധനും ഗ്രന്ഥകാരനുമായ ചിന്മയ് ആനന്ദ് എന്നിവര്‍ സമിറ്റില്‍ സംസാരിക്കും.
ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലെ ധനം എക്സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.


