Business
സ്റ്റെര്‍ലിങ് ഹോളിഡേ റിസോര്‍ട്ട് അതിരപ്പള്ളിയില്‍
കൊച്ചി: പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്റായ സ്റ്റെര്‍ലിങ് അതിരപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റെര്‍ലിങ്ങിന്റെ സംസ്ഥാനത്തെ എട്ടാമത്തെ റിസോര്‍ട്ടാണിത്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്ററിനടുത്ത് ചാലക്കുടി നദിയുടെ തീരത്താണ് സ്റ്റെര്‍ലിങ് പ്രവര്‍ത്തനമരംഭിച്ചത്. ചാലക്കുടി നദിയുടെയും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിന്റെയും സമാനതകളില്ലാത്ത കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റെര്‍ലിങില്‍ ആഢംബരമുറികളും വിശാലമായ സ്യൂട്ടുകളും ഉണ്ട്. ഓരോ താമസ സ്ഥലവും അതിമനോഹരമായ ഫര്‍ണിച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതോടോപ്പം അതിഥികള്‍ക്ക് സമൃദ്ധമായ ഇന്റീരിയറുകളും ആശ്വാസകരമായ പനോരമിക് ദൃശ്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
വെള്ളച്ചാട്ടം കാണാവുന്ന വിധത്തില്‍ ബാല്‍ക്കണിയുള്ള വിശാലമായ രണ്ട് ബെഡ്റൂം പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍ ഉണ്ട്. ഓരോ താമസ സ്ഥലവും സുഖവും ആവേശവും നിറഞ്ഞ താമസം ഉറപ്പാക്കുന്നു.
ടെറസ്ടോപ്പിലെ ഇന്‍ഫിനിറ്റി പൂളില്‍നിന്ന് വെള്ളച്ചാട്ടങ്ങളുടെയും നദിയുടെയും കുന്നുകളുടെ പച്ചപ്പിന്റെയും വിദൂരകാഴ്ചകള്‍ ആസ്വദിക്കുകയും വിശ്രമിക്കുകയും ചെയ്യാം. 1,000 ചതുരശ്രഅടി കോണ്‍ഫറന്‍സ് റൂമിലെ പുല്‍ത്തകിടിയില്‍ ബിസിനസ് കോണ്‍ഫറന്‍സുകളും വിവാഹങ്ങളും നടത്താം. 46 ഇടങ്ങളിലായി 49 റിസോര്‍ട്ടുകളും ഹോട്ടലുകളും റിട്രീറ്റുകളും സ്വന്തമായി സ്റ്റെര്‍ലിങിനുണ്ട്. ഒഴിവുസമയം, മീറ്റിംഗുകളും കോണ്‍ഫറന്‍സുകളും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്സ്, റീയൂണിയന്‍സ്, പിക്നിക്കുകള്‍, ഗ്രൂപ്പ് ട്രാവല്‍ എന്നിവ ഇവിടങ്ങളില്‍ സാധ്യമാണ്.
തങ്ങളുടെ അതിഥികള്‍ക്ക് മെച്ചപ്പെട്ട താമസ അനുഭവങ്ങള്‍ നല്‍കുമെന്നും കേരളത്തിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും സ്റ്റെര്‍ലിങ് ഹോളിഡേ റിസോര്‍ട്ട്സ് മാനേജിംഗ് ഡയരക്ടറും സി ഇ ഒയുമായ വിക്രം ലാല്‍വാണി പറഞ്ഞു. പ്രകൃതി രമണീയമായ അതിരപ്പള്ളിയിലേക്കു കൂടി സ്റ്റെര്‍ലിങ് സാന്നിധ്യം വ്യാപിച്ചതില്‍ സിറിയക് വെഞ്ചേസ് ഉടമ സിറിയക് ജോസഫ് ആഹ്ലാദം പ്രകടിപ്പിച്ചു. സ്റ്റെര്‍ലിങുമൊത്തുള്ള യാത്ര മുന്നോട്ടുള്ള പാതയില്‍ ഏറെ ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആലപ്പുഴ, ആനക്കട്ടി, അതിരപ്പള്ളി, കോര്‍ബറ്റ്, ചെയില്‍, ഡാര്‍ജിലിംഗ്, ഗാംഗ്ടോക്ക്, ഗിര്‍, ഗോവ, ഗോദാവരി, ഗുരുവായൂര്‍, ഹരിദ്വാര്‍, കാലിംപോങ്, കാന്‍ഹ, കാര്‍വര്‍, കൊടൈക്കനാല്‍, കുഫ്രി, ലോണാവാല, മധുര, മണാലി, മൗണ്ട്ആബു, മൂന്നാര്‍, മുസോരി, നൈനിറ്റാള്, ഊട്ടി, പഞ്ചാഗ്നി, പെഞ്ച്, പുരി, തിരുവണ്ണാമലൈ, ഉദയ്പൂര്‍, വൈത്തിരി, വയനാട്, യെലഗിരി, യെര്‍ക്കോഡ്, പുഷ്‌കര്‍, ഋഷികേശ്, സരിസ്‌ക, ഷിംല, തേക്കടി തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച അവധിക്കാല കേന്ദ്രങ്ങളില്‍ സ്റ്റെര്‍ലിങിന്റെ റിസോര്‍ട്ടുകള്‍ ഉണ്ട്.