

ആലുവ: തായ്ക്കാട്ടുകര റെയില്‍വേ ഗേറ്റിനടുത്തു താമസിക്കുന്ന ബീഹാര്‍ സ്വദേശിയുടെ മകള്‍ ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ സംഭവം അറിഞ്ഞയുടനെ അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അദ്ദേഹത്തെ നേരിട്ടറിയിച്ചു. എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി ഈ വിവരം അറിഞ്ഞത്.

കൂടാതെ കുട്ടിയെ കണ്ടെത്തുന്ന അന്വേഷണം ശരിയായി നടന്നില്ല എന്ന കാര്യം പരിശോധിക്കണമെന്നും അതുപോലെ കസ്റ്റഡിയിലുള്ള പ്രതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുണ്ടോ എന്നതും അന്വേഷിച്ച് കണ്ടെത്തി കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും മേലില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

അതിഥി തൊഴിലാളികള്‍ വന്നു താമസിക്കുമ്പോള്‍ അവരുടെ ഐഡന്റിറ്റി രേഖയായി അതാത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടെന്നും ഇക്കാര്യം യഥാര്‍ഥത്തില്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്ന് എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഉടനെ എം എല്‍ എ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി ജി പിക്കും റൂറല്‍ എസ് പിക്കും കത്ത് നല്‍കിയിരുന്നു.

