

കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ എം പി ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം എറണാകുളം കളക്ടറേറ്റില്‍ ചാലക്കുടി എം പി ബെന്നി ബെഹനാന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ബഷീര്‍ എം എം പ്ലാനിങ് ഓഫീസര്‍, ജ്യോതി മോള്‍ ടി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, ശ്രീകുമാര്‍ പി എല്‍ അസിസ്റ്റന്റ് ജില്ലപ്ലാനിങ് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍ ഹസീന ഇ എസ്, റിസര്‍ച്ച് അസിസ്റ്റന്റു മാരായ രാഗേഷ് എന്‍ എം, സോണിയ ബിസ്‌നി എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്.

തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എം പി ഫണ്ട് വിനിയോഗം വളരെ മികച്ച രീതിയില്‍ നടത്തുന്നതിന് സഹായിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.
നടന്നുവരുന്ന പദ്ധതികളുടെ അവലോകനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും നിര്‍വഹണ വേളയില്‍ ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ നീക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എം പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
തൃശ്ശൂര്‍ ജില്ലയിലെയും എറണാകുളം ജില്ലയിലെയും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

