അഞ്ചാം ലോക കേരള സഭയ്ക്ക് ബഹ്‌റൈനില്‍ നിന്ന് 15 പേര്‍

Web Desk
1 Min Read

മനാമ: ലോക കേരള സഭയില്‍ ബഹ്‌റൈന്‍ പ്രവാസികളുടെ പ്രതിനിധികളായി ഇത്തവണ 15 പേര്‍ പങ്കെടുക്കും.

city exchange

കേരളത്തിന്റെ നവ കേരള നയ രൂപവത്കരണത്തില്‍ പ്രവാസി പങ്കാളിത്തത്തിലൂടെ വികസനത്തിന്റെ പുതിയ ആഗോള മാതൃക തീര്‍ക്കാന്‍ പ്രവാസി മലയാളികളുടെ പങ്ക് ഉറപ്പാക്കി ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. കേരള സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കൂടാതെ പ്രവാസികളുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടാനും അവ അധികൃതരുടെ മുന്നിലെത്തി ക്കാനും അംഗങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലുമാണ്. 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ലോകമെങ്ങും അം ഗീകരിച്ച മലയാളിയുടെ അറിവും കഴിവും നവകേരള രൂപവത്കരണത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ഒരുങ്ങുന്നത്.

ബഹ്‌റൈനില്‍നിന്ന് ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. ബി രവി പി, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, പ്രതിഭ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, സി വി നാരായണന്‍, ബിനു മണ്ണില്‍, പി ശ്രീജിത്ത് എന്നിവരും നവ കേരള പ്രതിനിധികളായി എന്‍ കെ ജയന്‍, ജേക്കബ് മാത്യു എന്നിവരും ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ. വി കെ തോമസ്, വര്‍ഗീസ് ജോര്‍ജ്, ഷാനവാസ് പി കെ. മൊയിന്‍ കുട്ടി പുളിക്കല്‍, സുധീര്‍ തിരുനിലത്ത്, സജി മാര്‍ക്കോസ്, കെ.ടി സലീം എന്നിവരുമാണ് ബഹ്റൈനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!