

ദോഹ: പുതിയ ഗതാഗത നിയമലംഘനങ്ങള്‍ കാണിക്കുന്നതും ഖത്തര്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെതാണെന്ന് അവകാശപ്പെടുന്നതുമായ ചിത്രം വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.

11 വയസ്സിന് താഴെയുള്ള കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക, കാറുകളില്‍ ഉച്ചത്തിലുള്ള പാട്ട് കേള്‍ക്കുക, വണ്‍വേയില്‍ ഡ്രൈവിംഗ്, കാറിനുള്ളില്‍ പുകവലി എന്നിങ്ങനെയുള്ള ‘ഖത്തര്‍ പൊലീസില്‍ നിന്നുള്ള പുതിയ പിഴ’ എന്ന വ്യാജരേഖയാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തത്.

ആധികാരികത പരിശോധിക്കാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍, ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വാര്‍ത്തകളും വിവരങ്ങളും ലഭിക്കുമെന്ന് ട്രാഫിക് വകുപ്പ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

