
ദോഹ: ദിലീപ് ഫാന്‍സ് ഖത്തര്‍ ലുലു ബര്‍വ്വ മദീനത്തില്‍ അവതരിപ്പിച്ച ഓണവില്ല് ജനപങ്കാളിത്തവും കലാപ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി.

പ്രിന്‍സ് ആന്റ് ഫാമിലി നായിക റാണിയ റാണ മുഖ്യാതിഥിയായിരുന്നു. നാടന്‍പാട്ട് കലാകാരന്‍ രന്‍ജു ചാലക്കുടി, മിമിക്രിയും ലൈവ് സ്‌കിറ്റുമായി ശ്രീജിത്ത് പേരാമ്പ്ര, നടന്‍ ഹരിപ്രശാന്ത് വര്‍മ്മ, ഫ്‌ളവേഴ്‌സ് ഫെയിം ശ്രീയ മനേഷ്, കനല്‍ ഖത്തറിന്റെ ചെണ്ടമേളം, ഖത്തറിലെ റിഥം ഗ്രൂപ്പിന്റെ കലാപരിപാടികള്‍ തുടങ്ങിയവ വേദിയില്‍ അവതരിപ്പിച്ചു. അക്കു, ആര്‍ ജെ പാര്‍വ്വതി എന്നിവര്‍ അവതാരകരായിരുന്നു.

ചടങ്ങില്‍ ലുലു മാര്‍ക്കറ്റിംഗ് മാനേജര്‍ ശിഹാബ്, അഖിന്‍ ലുലു, ലോക കേരളസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മെഹറിഷ് ഗ്രൂപ്പ് നിഷാദ്, ദിലീപ് ഫാന്‍സ് ഖത്തര്‍ പ്രസിഡന്റ് ഷിനോജ്, സെക്രട്ടറി സനോജ്, ട്രഷറര്‍ ഇജാസ്, വൈസ് പ്രസിഡന്റ് ദിലീഷ്, ജനറല്‍ സെക്രട്ടറി ഷൈജു പുത്തലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ആര്‍ ജെ സൂരജിന് ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് റാണിയ റാണ സമ്മാനിച്ചു.
