വ്യാജ നിര്‍മിതികള്‍ പൈതൃകവത്കരിക്കുന്നത് ചരിത്രവത്കരണത്തിലൂടെ ചെറുക്കണം

Web Desk
1 Min Read

കോഴിക്കോട്: വ്യാജ നിര്‍മിതികള്‍ പൈതൃകവത്കരിക്കപ്പെടുന്ന സമകാലീന സാഹചര്യത്തില്‍ ചരിത്രവത്കരണത്തിലൂടെ പുതു തലമുറയില്‍ യഥാര്‍ഥ ചരിത്ര ബോധ്യം സാധ്യമാക്കണമെന്ന് കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും സെമിനാര്‍ അഭിപ്രായപ്പെട്ടു. മനുഷ്യര്‍ തമ്മിലുള്ള ഐക്യവും സ്‌നേഹ ബന്ധങ്ങളും വീണ്ടെടുക്കാന്‍ ചരിത്രത്തില്‍ അവബോധം വളര്‍ത്തിയെടുക്കണം.

city exchange

കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവ്യമായ പ്രബുദ്ധതയില്‍ കോഴിക്കോട് നഗരം മാതൃകയാണ്.

വ്യാപാര പുരോഗതി ലക്ഷ്യം വെച്ച് സാമൂതിരി തീരപ്രദേശത്തേക്ക് നീങ്ങിയപ്പോള്‍ ചരക്ക് വിനിമയത്തോടൊപ്പം സാംസ്‌കാരികവും രാഷ്ട്രീയവുമായ വിനിമയം കൂടി നടക്കുകയും സാംസ്‌കാരിക സമന്വയത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും സഹഭോജനത്തിന്റെയും വിപ്ലവകരമായ മാതൃക സൃഷ്ടിക്കാന്‍ കോഴിക്കോടിനായി.

പരപ്പില്‍ പി പി മമ്മദ് കോയ എഴുതിയ കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് സെമിനാര്‍ നടന്നത്.

- Advertisement -
Ad image

പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ ചരിത്രകാരന്‍ പ്രഫ. പി ശിവദാസന്‍ നിര്‍വഹിച്ചു. പി ഒ ഹാശിം പുസ്തകം ഏറ്റുവാങ്ങി. എ പി കുഞ്ഞാമു പുസ്തക പരിചയം നടത്തി.

പ്രഫ. കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ മങ്ങാട്, എഞ്ചി. പി മമ്മദ് കോയ, പരപ്പില്‍ മമ്മദ് കോയ, ഡോ. പി ടി നൗഫല്‍, ഹാറൂണ്‍ കക്കാട്, ഡോ. അന്‍വര്‍ സാദത്ത്, സുഫ്യാന്‍ അബ്ദു സത്താര്‍ പ്രസംഗിച്ചു.

കോഴിക്കോട്ടെ യുവത ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!