ചാലിയാര്‍ വിമന്‍സ് വിംഗ് ഷീ സ്വിംസ് ശ്രദ്ധേയമായി

Web Desk
2 Min Read

ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ചാലിയാര്‍ വിമന്‍സ് വിങ് രണ്ട് വിഭാഗങ്ങളിലായി അല്‍ വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ടീനേജ് പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായി നടത്തിയ ഷീ സ്വിംസ് ശ്രദ്ധേയമായി.

city exchange

മത്സരത്തില്‍ വിവിധ പ്രായപരിധിയിലുള്ള സ്ത്രീകള്‍ പങ്കെടുത്തു. 17 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കായുള്ള നീന്തല്‍ മത്സരത്തില്‍ റിയ കെ ടി ഒന്നാം സ്ഥാനവും ഹല കാജല്‍ രണ്ടാം സ്ഥാനവും സഫ്‌ന ഫില്‍സര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

13 വയസ്സ് മുതല്‍ 17 വയസ്സുവരെയുള്ള ടീനേജ് വിഭാഗ നീന്തല്‍ മത്സരത്തില്‍ രാജഗരി പബ്ലിക് സ്‌കൂളിലെ സയൂരി ആകാശ് ഒന്നാം സ്ഥാനവും എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ ഹന്ന ലിന്‍ ജോസി രണ്ടാം സ്ഥാനവും എം ഇ എസ് ഐസ് സ്‌കൂളിലെ ഫാദ്‌വ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജനറല്‍ സെക്രട്ടറി ഫെമിന സലീം സ്വാഗതം പറഞ്ഞു. അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുനീറ ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ചാലിയാര്‍ വിമന്‍സ് വിങ്ങ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ അധ്യക്ഷത വഹിച്ചു. വനിതകള്‍ക്ക് മാത്രമായി ആദ്യമായാണ് ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ഒരു സംഘടന നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നതെന്നും സ്ത്രീകളുടെ മാനസിക ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നത് പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു മത്സര ഇനം ഏറ്റെടുത്തതെന്നും പറഞ്ഞു.
വളരെ പ്രൊഫഷണലായി സ്വിമ്മിങ് പഠിച്ചവരും അതല്ലാതെ നാട്ടിലെ പുഴയിലും തോട്ടിലും കുളത്തിലും തനിയെ നീന്തല്‍ പഠിച്ചവരും മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഏകദേശം 50 വയസിന് മുകളില്‍ പ്രായമായ മത്സരാര്‍ഥി വരെ പങ്കെടുത്ത ഈ മത്സരം സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് പ്രായപരിധിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു എന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് മുഹ്‌സിന സമീല്‍ അഭിപ്രായപ്പെട്ടു. മത്സരാര്‍ഥികള്‍ക്ക് വേണ്ട മെഡിക്കല്‍ സപ്പോര്‍ട്ട് മെഡിക്കല്‍ പാര്‍ട്ണറായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ മത്സരാര്‍ഥികള്‍ക്ക് ബ്ലഡ് പ്രഷര്‍ പരിശോധിച്ചു കൊണ്ടാണ് മത്സര ഇനങ്ങള്‍ തുടങ്ങിയത്.

മത്സരത്തിന് ശേഷം നടന്ന സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ എംബസിയുടെ അപ്പക്‌സ് ബോഡി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജ്‌മെന്റ്കമ്മിറ്റി അംഗവും യോഗ ട്രൈനര്‍ ഹെഡുമായ പര്‍വീന്ദര്‍ ബുര്‍ജി ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വിമന്‍സ് വിങ്ങ് അഡൈ്വസറി കണ്‍വീനര്‍ ഷഹാന ഇല്യാസ് വിജയികള്‍ക്ക് ആശംസകള്‍ അറിയിച്ചു.

പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ട്രഷറര്‍ ഷാന നസ്രി വാഴക്കാട് നന്ദി പറഞ്ഞു.

ലബീബ ടി കീഴുപറമ്പ്, ഷര്‍ഹാന നിയാസ് ബേപ്പൂര്‍, ലബീബ കൊടിയത്തൂര്‍, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം സി ഊര്‍ങ്ങാട്ടിരി, ഫൗസിയ നസീം ഊര്‍ങ്ങാട്ടിരി, സിഫാന കീഴുപറമ്പ്, അഷീഖ എടവണ്ണ, ഇബ്തിഷം അബ്ദുല്‍ മജീദ് ചെറുവണ്ണൂര്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!