വിജയാരവം സംസ്‌കാരിക സംഗമം അഞ്ചിന്

Web Desk
1 Min Read

ദോഹ: യു ഡി എഫ് വടകര പാര്‍ലിമെന്റ് കമ്മിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വിജയാരവം സാംസ്‌ക്കാരിക സംഗമം നടത്തുന്നു. ഒക്ടോബര്‍ അഞ്ചിന് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് പരിപാടി.

city exchange

വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, ആര്‍ എം പി ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നാഷണല്‍ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ ആദില്‍ അത്തു, റിയാസ് കരിയാട്, ശിവപ്രിയ, മെര്‍ലിന്‍ എന്നിവര്‍ സംഗീത വിരുന്ന് അവതരിപ്പിക്കും. അഷ്‌കര്‍ തിരൂര്‍ ആന്റ് ടീം ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യും. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!