

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച 1743 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചപ്പോള്‍ 3712 പേര്‍ക്ക് രോഗമുക്തിയായി. ഖത്തറിലുള്ള 1265 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും ഖത്തറിലേക്ക് മടങ്ങിയെത്തിയ 478 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് ബാധിച്ച് ഒരാളാണ് ഖത്തറില്‍ മരിച്ചത്. ഇതോടെ 641 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 76 വയസ്സുള്ളയാളാണ് ഇന്ന് ഖത്തറില്‍ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം ഒരാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 88 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

