അല്‍ വക്ര മുനിസിപ്പാലിറ്റി ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ക്രമീകരണം അവതരിപ്പിച്ചു

Web Desk
1 Min Read

ദോഹ: അല്‍ വക്റ മുനിസിപ്പാലിറ്റി പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ക്രമീകരണം അവതരിപ്പിച്ചു.

city exchange

ആറു മീറ്ററാണ് നീളവും ആറു മീറ്റര്‍ വ്യാസവുമുള്ള പൂച്ചെണ്ടില്‍ ‘പെറ്റൂണിയ’ തരത്തിലുള്ള 5,564 പ്രാദേശിക പുഷ്പ തൈകളാണ് അടങ്ങിയത്. ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് വിവിധ നിറങ്ങളില്‍ കലാപരമായി ഏകോപിപ്പിച്ചതാണ് പൂച്ചെണ്ട്.

കത്താറ കള്‍ച്ചറല്‍ വില്ലേജുമായി സഹകരിച്ച് അല്‍ വഖ്റ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് കത്താറയിലെ വിസ്ഡം സ്‌ക്വയറില്‍ നടന്നു. അല്‍ വക്ര മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് ഹസന്‍ അല്‍ നഈമി പങ്കെടുത്തു.

പരിസ്ഥിതി സൗഹൃദ ജലസേചന സംവിധാനം ഉപയോഗിച്ച് ഉദ്ഘാടന പരിപാടി സുസ്ഥിരമാക്കേണ്ടതിന്റെ പ്രാധാന്യം അല്‍ വക്ര മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് ഹസന്‍ അല്‍ നഈമി ഊന്നിപ്പറഞ്ഞു. പരിപാടിക്ക് ശേഷം, ക്രമീകരണത്തില്‍ നിന്നുള്ള പൂക്കള്‍ സാംസ്‌കാരിക ഗ്രാമത്തിലെ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ അതുല്യമായ പൂച്ചെണ്ട് ഖത്തറി പ്രകൃതിയുടെ സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള സന്ദേശം ലോകത്തിന് കൈമാറുന്നു.

- Advertisement -
Ad image

ഈ നേട്ടം കേവലം ഒരു റെക്കോര്‍ഡ് മാത്രമല്ല, ഖത്തര്‍ ലോകത്തിന് നല്‍കുന്ന വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!