ഖത്തറിലെ ഭിക്ഷാടന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

ദോഹ: ഖത്തറിലെ തെരുവുകളില്‍ ഭിക്ഷാടനം പോലുള്ള സംഭവങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത് നിയമവിരുദ്ധമാണെന്നും മതവും സമൂഹവും നിരസിച്ച മോശം ശീലമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

city exchange

ഭിക്ഷാടനം അപരിഷ്‌കൃത സ്വഭാവമാണെന്നും ഭിക്ഷാടന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഞങ്ങളെ സഹായിക്കൂ എന്നും ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

ഭിക്ഷാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷ് 2 ആപ്പിലോ ഭിക്ഷാടന വിരുദ്ധ വിഭാഗത്തിന്റെ 2347444, 33618627 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

റമദാനില്‍ ഭിക്ഷാടനം കൂടുതല്‍ വ്യാപകമാകുമെന്നും സമൂഹത്തിലെ ഏറ്റവും അര്‍ഹതയുള്ള മേഖലകളില്‍ അവ വിതരണം ചെയ്യാന്‍ അനുവാദമുള്ള അംഗീകൃത ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ മുഖേന മാത്രമേ ഏതെങ്കിലും തരത്തിലുള്ള സക്കാത്തോ സംഭാവനയോ നല്‍കാവൂ എന്നും പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

വിശുദ്ധ മാസത്തില്‍ ഉടനീളം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭിക്ഷാടന വിരുദ്ധ വിഭാഗം യാചകരെ പിടികൂടാന്‍ ഡ്രൈവുകള്‍ നടത്തും.

Share This Article
Leave a Comment
error: Content is protected !!