കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

ദോഹ: കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയ രണ്ടുപേരെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വിഭാഗം അറസ്റ്റ് ചെയ്തു.

city exchange

ഏഷ്യന്‍ രാജ്യത്ത് നിന്ന് നല്‍കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ അക്കൗണ്ടിലെ ഗണ്യമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്.

വിശദമായ അന്വേഷണത്തിനും അവശ്യ തെളിവുകളുടെ ശേഖരണത്തിനും ശേഷം പ്രതികളെ തിരിച്ചറിഞ്ഞു. രാജ്യത്ത് അടുത്തിടെ സ്ഥാപിതമായ കമ്പനി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘത്തിന് മറയായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അടുത്തിടെയാണ് കമ്പനി പ്രവര്‍ത്തനം അയല്‍രാജ്യത്ത് നിന്ന് ഖത്തറിലേക്ക് മാറ്റിയത്.

പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

- Advertisement -
Ad image

പ്രതികള്‍ ആരോപണങ്ങള്‍ സമ്മതിക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!