ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി

Web Desk
1 Min Read

ദോഹ: ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ അംഗങ്ങളുടെ കായിക- മാനസിക ഉല്ലാസത്തിനായി വര്‍ഷം തോറും നടത്തിവരാറുള്ള ഇക്വ സ്‌പോര്‍ട്‌സ് മീറ്റ് ഈ വര്‍ഷവും നടത്തുന്നു. നാലു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന രണ്ടു കാറ്റഗറിയിലായി ഇരുപതിലേറെ ഇനങ്ങളാണ് ഈ വര്‍ഷത്തെ ഇക്‌വ സ്‌പോര്‍ട്‌സ് മീറ്റില്‍ നടക്കുക.

city exchange

സ്‌പോര്‍ട്‌സ് മീറ്റ് ഔദ്യോഗിക ഉദ്ഘാടനം അബൂ ഹമൂറിലെ സുഡാനീസ് സ്‌കൂള്‍ ഫുട്ബാള്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ എംബസി സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി നിര്‍വ്വഹിച്ചു.

ഖത്തര്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ പ്ലെയറും റഫറിയുമായ അബ്ബാസ് മുഖ്യാതിഥി ആയിരുന്നു. ഇക്വയുടെ സ്‌നേഹോപഹാരം നിഹാദ് അലി മുഖ്യാതിഥിയായ അബ്ബാസിനു സമ്മാനിച്ചു. വെറ്ററന്‍സ് ഫുട്ബാള്‍ മത്സരവും 100 മീറ്റര്‍ റേസ്, ഫുട്‌ബോള്‍ ഷൂട്ട് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

പ്രസിഡന്റ് അബൂ മുനീര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അക്ബര്‍ കബീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നൗഷാദ് പി എം നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!