അനെക്‌സ് ടെക്ക്‌ഫെസ്റ്റ് 2025 സ്‌കൂള്‍തല മത്സര വിജയികള്‍

Web Desk
2 Min Read

ദോഹ: പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തറിലെ സംഘടനയായ അനക്‌സ് ഖത്തര്‍ ടെക്‌ഫെസ്റ്റ് 2025 എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ്സും മത്സരാടിസ്ഥാനത്തില്‍ ശാസ്ത്ര പ്രദര്‍ശനങ്ങളും ടെക്‌നിക്കല്‍ സെമിനാറും സംഘടിപ്പിച്ചു.

city exchange

ഖത്തറിലുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറിലധികം മിടുക്കാരായ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിര്‍ള പബ്ലിക് സ്‌കൂളിലെ ഓഡിറ്റോറിയത്തിലാണ് ക്വിസ്സ് മത്സരവും ശാസ്ത്ര പ്രദര്‍ശന മത്സരങ്ങളും സെമിനാറും അരങ്ങേറിയത്.

ക്വിസ്സിലെ പ്രാഥമിക റൗണ്ടിന് ശേഷം കൂടുതല്‍ പോയിന്റ് നേടിയ ആറ് സ്‌കൂളുകളിലെ മൂന്ന് കുട്ടികള്‍ വീതമുള്ള ടീമായാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ഒന്നാം സ്ഥാനവും നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഡി പി എസ് സ്‌കൂള്‍ മൂന്നാം സ്ഥാനവും ക്വിസ്സില്‍ കരസ്ഥമാക്കി. പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും കോര്‍പറേറ്റ് ട്രെയിനറും കൂടിയായ എ ആര്‍ രഞ്ജിത് ആയിരുന്നു ക്വിസ്സ് മാസ്റ്റര്‍.

ഇതേ വേദിയില്‍ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥി സംഘങ്ങളുടെ വിവിധ സാമൂഹ്യ പ്രസക്ത വിഷയങ്ങളിലൂന്നി പ്രൊജക്ടുകളുടേയും ടെക്‌നിക്കല്‍ സെമിനാര്‍, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍ മത്സരങ്ങളും നടന്നു. ടെക്‌നിക്കല്‍ സെമിനാറില്‍ ശാന്തിനികേതന്‍ ഒന്നാം സ്ഥാനവും നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഭവന്‍സ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ എക്കോ ലിവിങ് എന്ന വിഷയത്തില്‍ നടന്ന സ്റ്റില്‍ മോഡലില്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും ശാന്തിനികേതന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

- Advertisement -
Ad image

പ്രൊജക്ട് മത്സരത്തില്‍ രാജഗിരി സ്‌കൂള്‍ ഒന്നാം സ്ഥാനവും ശാന്തി നികേതന്‍ രണ്ടാം സ്ഥാനവും ഭവന്‍സ് പബ്ലിക് സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ റോബോടിക്‌സ് എന്ന വിഷയത്തില്‍ നടന്ന വര്‍ക്കിങ്ങ് മോഡല്‍ മത്സരത്തില്‍ ഡി പി എസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും ശാന്തിനികേന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ശാന്തിനികേന്‍ സ്‌ക്കൂള്‍ ഓവറോള്‍ കീരീടവും നേടി.

പരിപാടിയില്‍ പ്രധാന അഥിതികളായി എത്തിയ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീഴേസ് പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോളോ, കഹ്‌റാമയിലെ വിവിധ വിഭാഗ തലവന്മാരായ അലി ഇബ്രാഹിം കാര്‍ബൂണ്‍, മുഹമ്മദ് ഖാലിദ് അല്‍ ഷര്‍ഷാനി, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഗ്ലോബല്‍ അലുംമിനി പ്രസിഡന്റ് ഡോ. മഹാദേവന്‍ പിള്ള എന്നിവര്‍ വിജയികള്‍ക്ക് സമ്മാന ദാനം നിര്‍വ്വഹിച്ചു. ടോസ്റ്റ് മാസ്റ്റേഴ്‌സായ ലോര്‍നാലിന്റ്, അബ്ദുള്ള പൊയില്‍, നജീബ് അബ്ദുല്‍ ജലീല്‍, യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ പ്രൊഫസര്‍മാരായ, ഡോ. മുഹമ്മദ് ഷെയ്ക്ക്, ഡോ. ഫര്‍ഹാത് അബ്ബാസ്, ഡോ. അലി ഹസ്സന്‍, റാഖിബ് അന്‍വ്വറുദ്ദീന്‍, ഡോ. മുഹമ്മദ് സുബൈര്‍, ഫൈസാന്‍ റാഷിദ്, യൂസുഫ് വണ്ണാറത്ത് എന്നിവര്‍ വിവിധ മത്സരയിനങ്ങള്‍ക്ക് വിധി നിര്‍ണ്ണയം നടത്തി.

Share This Article
Leave a Comment
error: Content is protected !!