അറ്റകുറ്റ പണികള്‍ക്കായി രണ്ടു റോഡുകള്‍ അടച്ചിടും

Web Desk
1 Min Read

ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ സല്‍വ റോഡിലും ലെഗ്‌തൈഫിയ സ്ട്രീറ്റിലും ലുസൈലിലേക്കുള്ള താത്ക്കാലിക റോഡ് അടച്ചിടല്‍ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താനാണ് രണ്ട് റോഡുകളും അടച്ചിടുന്നത്.

city exchange

ദോഹയിലേക്കുള്ള സല്‍വ റോഡിലെ ഉം ബാബ് ഇന്റര്‍ചേഞ്ചില്‍ മെയ് 11 ഞായറാഴ്ച മുതല്‍ ജൂണ്‍ 11 ബുധനാഴ്ച വരെ ഒരു മാസത്തേക്ക് ഗതാഗത നിരോധനം പ്രാബല്യത്തില്‍ വരും. അര്‍ധരാത്രി 12നും പുലര്‍ച്ചെ 5നും ഇടയിലായിരിക്കും അടച്ചിടല്‍.

ലുസൈലിലേക്കുള്ള ദിശയിലുള്ള ലെഗ്‌തൈഫിയ സ്ട്രീറ്റിന്റെ ഒരു ഭാഗം മെയ് 10 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 7 വരെ അടച്ചിടും. ഈ റോഡിലെ ഗതാഗതം വാദി ബുസിദ്ര സ്ട്രീറ്റിലേക്ക് തിരിച്ചുവിടും.

റോഡ് ഉപയോക്താക്കള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സമീപത്തുള്ള ബദല്‍ വഴികള്‍ ഉപയോഗിക്കണമെന്നും സുരക്ഷയ്ക്കായി വേഗത പരിധികളും ദിശാസൂചന അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണമെന്നും അഷ്ഗാല്‍ അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!