60 ദിര്‍ഹത്തെ ചൊല്ലി തര്‍ക്കം; കൊലപാതകം നടത്തി രക്ഷപ്പെട്ട പ്രതിയെ മൂന്നു മണിക്കൂറിനുള്ളില്‍ പിടികൂടി

Web Desk
1 Min Read

ദുബൈ: അറുപത് ദിര്‍ഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ മൂന്നു മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. ഏഷ്യന്‍ പ്രവാസിയാണ് കൊല്ലപ്പെട്ടതും കുത്തിക്കൊന്നതും.

city exchange

കുത്തേറ്റ് ഒരാള്‍ തെരുവില്‍ കാറുകള്‍ക്കിടയില്‍ കിടക്കുന്നെന്ന് ഒരു വഴിയാത്രക്കാരന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അല്‍-റിഫ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സി ഐ ഡി ടീം സ്ഥലത്തെത്തിയത്. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് അനുസരിച്ച് മരണ കാരണം നെഞ്ചില്‍ ഏറ്റ കുത്തുകളാണെന്ന് കണ്ടെത്തി. കുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള കത്തി പ്രതി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ സി ഐ ഡി സംഘങ്ങളുടെ ദ്രുതവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആധുനിക ക്യാമറ ട്രാക്കിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നിക്കുകളും ഉപയോഗിച്ചിരുന്നു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ മൂന്ന് മണിക്കൂറിനുള്ളില്‍ അല്‍ റിഫ പൊലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് അകലെയുള്ള ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!