കെ എം സി സി വേങ്ങര ഗ്രീന സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പരിപാടി ഗ്രീന വ്യക്തി, കാലം രാഷ്ട്രീയം കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലം പ്രസിഡന്റ് യൂനുസ് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.

city exchange

ആത്മീയതയെന്നാല്‍ വിവേകമാണെന്നും വിവേകമുള്ളവര്‍ക്ക് ആത്മീയതയുണ്ടെന്നും ശരീഫ് കുറ്റൂര്‍ പറഞ്ഞു. ഏതെങ്കിലുമൊരു ചൂണ്ടല്‍ ആരെങ്കിലുമിട്ടാല്‍ അതില്‍ കൊത്തി അതിനു പിന്നാലെ പോകുന്ന സമൂഹമായി മുസ്‌ലിംകള്‍ മാറുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായം ചെന്ന കാരണവരില്ലാത്ത ഒരവസ്ഥ പല മണ്ഡലങ്ങളിലുമുണ്ടെന്നും അതുകൊണ്ടു തന്നെയാണ് പലയിടങ്ങളിലും ശരിയായ ദിശാബോധം ലഭ്യമാകാത്തതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുംബത്തിന്റേത് സമാധാനത്തിന്റെ വാക്കുകളും പ്രവര്‍ത്തികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം നീണ്ടുനിന്ന ഗ്രീന പരിപാടിയുടെ സമാപന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.

- Advertisement -
Ad image

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുളം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം നാലകത്ത്, സവാദ് വെളിയങ്കോട്, കെ മുഹമ്മദ് ഈസ, അക്ബര്‍ വെങ്ങാശ്ശേരി, ശരീഫ് വടക്കയില്‍, ഷാഫി ഹാജി വേങ്ങര, അന്‍സാരി വേങ്ങര, കാസിം എ ആര്‍ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാഫിദ് ഷാഹുല്‍ ഹമീദ് ഹുദവി ഖിറാഅത്ത് നടത്തി.

Share This Article
Leave a Comment
error: Content is protected !!