ഖത്തര്‍ ഇന്‍കാസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ഹൃദ്യം നാദാപുരം 2023 സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൃദ്യം നാദാപുരം 2023 പരിപാടി കെ പി സി സി മുന്‍ പ്രസിഡന്റും എം പിയുമായ കെ മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു.

city exchange

സേവന പ്രവര്‍ത്തനങ്ങള്‍ ദിനചര്യയാക്കിയതോടൊപ്പം ഉയര്‍ന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും കമ്മിറ്റി കാണിക്കുന്ന താല്പര്യം പ്രശംസാവഹമാണെന്നു അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സാര്‍ കൊല്ലാടന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍, ഗ്ലോബല്‍ കമ്മിറ്റി നേതാവ് സിദ്ധീഖ് പുറായില്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്,സി വി അബ്ബാസ്, ആഷിഖ് അഹ്‌മദ്, ഐ വൈ സി പ്രസിഡന്റ് ഷഹാന ഇല്യാസ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

സിദ്ധീഖ് പുറായില്‍ മുരളീധരനെ എം പിയെ പൊന്നാടയണിയിച്ചു. നിയോജകമണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ പ്രസിഡന്റ് അന്‍സാര്‍ കൊല്ലാടനും എന്‍ വി ബി എസ് മൊമെന്റോ എം വി ബി എസ് സി ഇ ഒ യും അക്കാദമി സ്ഥാപകനുമായ ബേനസീര്‍ മനോജും കൈമാറി.

നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി എം പി നിര്‍മിച്ചു നല്‍കുന്ന ഭവന നിര്‍മാണ ഫണ്ടിലേക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്‍കാസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ പി കെ കെ മുരളീധരന്‍ എം പിക്ക് ചടങ്ങില്‍ കൈമാറി.

ബഹ്റൈന്‍ ജൂനിയര്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 15 ഗേള്‍സ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ മേരി റിയ കുര്യനെ ചടങ്ങില്‍ എം പി മൊമെന്റോ നല്‍കി ആദരിച്ചു. മുഹമ്മദലി വാണിമേല്‍ സ്വാഗതവും അഫ്‌സല്‍ പി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!