

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 200 പ്രതിനിധികളെ ഉള്‍പ്പെടുത്തി കെ എം സി സി തുമാമ ഓഫീസില്‍ സംഘടിപ്പിച്ച ഹരിത പാഠം-2 പഠന ക്യാമ്പ് സമാപിച്ചു.

പ്രവാസികള്‍ക്കിടയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുന്ന കെ എം സി സിയുടെ ചാലക ശക്തി പ്രശംസനീയമാണെന്ന് ക്യാമ്പ് അവതാരകന്‍ കൂടിയായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. കെ എം സി സി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശഭരിതമായ ക്യാമ്പില്‍ പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ ഒ എച്ച് റഹ്മാന്‍ സാമൂഹിക പ്രവര്‍ത്തനവും മാനസിക ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.


കെ എം സി സി കാസര്‍ക്കോട് വൈസ് പ്രസിഡന്റ് നാസര്‍ കൈതക്കാട് ക്യാമ്പ് നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, സംസ്ഥാന ആക്ടിങ് ഉപദേശക സമിതി ചെയര്‍മാന്‍ സാം ബഷീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, ട്രഷറര്‍ സിദ്ദീഖ് മണിയന്‍പാറ, ജില്ലാ സഹ ഭാരവാഹികളായ ഷാനിഫ് പൈക്ക, കെ ബി മുഹമ്മദ് ബായാര്‍, സാദിഖ് കെ സി, മൊയ്ദു ബേക്കല്‍, സഗീര്‍ ഇരിയ, മീഡിയ വിങ് ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മന്‍സൂര്‍ തൃക്കരിപ്പൂര്‍, ഷഹദാഫ് ചളിയങ്കോട്, സീനിയര്‍ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍, കാദര്‍ ഉദുമ, ശംസുദ്ദീന്‍ ഉദിനൂര്‍, വിവിധ മണ്ഡലം ഭാരവാഹികളായ ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കളം, റസാഖ് കല്ലട്ടി, അന്‍വര്‍ ചെറുവത്തൂര്‍, മുസ്തഫ തെക്കെകാട്, അന്‍വര്‍, സലാം ഹബീബി, മാക് അടൂര്‍, ആബിദ് ഉദിനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

