

അമ്പലമുകള്‍: ചാലക്കുടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് അമ്പലമുകളില്‍ വിവിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ഒരുക്കി. ബി പി സി എല്‍ കൊച്ചിന്‍ റിഫൈനറിയിലെയും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിലെയും തൊഴിലാളി സംഘടനകളാണ് സ്വീകരണം ഒരുക്കിയത്.

മുന്‍ എം എല്‍ എ വി പി സജീന്ദ്രന്‍, കെ പി സി സി സെക്രട്ടറി ഐ കെ രാജു, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ടി യു സലാം, ഡി സി സി സെക്രട്ടറി കെ പി തങ്കപ്പന്‍, പുത്തന്‍കുരിശ് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍ഡ് പോള്‍സണ്‍ പീറ്റര്‍, അമ്പലമേട് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുജിത്, കൊച്ചിന്‍ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി പ്രബിന്‍കുമാര്‍, റിഫൈനറീസ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി നസീമുദീന്‍, എച്ച് ഒ സി എല്‍ സ്റ്റാഫ് വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി അസീസ്, കാന്റീന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി ബിനു, എച്ച് ഒ സി എല്‍ എംപ്ലോയീസ് യൂണിയനിലെ ഋഷിരാജ്, അയ്യപ്പന്‍, രാജേഷ്, എച്ച് ഒ സി എല്‍ ക്യാന്റീന്‍ യൂണിയന്‍ സെക്രട്ടറി ബിനു കെ ഏലിയാസ് എന്നിവര്‍ സംബന്ധിച്ചു.
