ക്വട്ടേഷന്‍ തലവന്‍ പിടിയില്‍

Web Desk
2 Min Read

കോഴിക്കോട്: കുപ്രസിദ്ധ ക്വട്ടേഷന്‍ തലവനും പിടികിട്ടാപ്പുള്ളിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയുമായ ഗുണ്ടാ നേതാവ് പോലീസ് പിടിയില്‍.

city exchange

കഞ്ചാവു കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ഡന്‍സാഫും സ്‌ക്വാഡും ചേര്‍ന്നാണ് സാഹസികമായി പിടികൂടിയത്. കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) ആണ് പിടിയിലായത്.

ജൂണ്‍ ഒന്നിന് ഉച്ചക്ക് ചേവായൂരിലെ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തുള്ള വീട്ടില് വെച്ച്  ദേഹോപദ്രവം ഏല്പ്പിച്ച ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന 9 1/4 സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തു കൊണ്ടുപോയ കേസിലും ഫെബ്രുവരി 10ന് മെഡിക്കല്‍ കോളേജിനടുത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി രണ്ട് യുവതികളുടേതടക്കം ഏകദേശം 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ഊരി വാങ്ങുകയും പിടിച്ചു പറിച്ചെടുക്കുകയും അലമാരയില്‍ സൂക്ഷിച്ച  മൂന്ന് മൊബൈല്‍ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്റെ ആധാരവും എ ടി എം കാര്‍ഡും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും മറ്റും എടുത്ത് പോയ കേസിലെയും പ്രതിയാണ് ഷിജു എന്ന ടിങ്കു.

- Advertisement -
Ad image

2016ല്‍ ഫറോഖ് പോലീസ് പത്ത് കിലോ കഞ്ചാവുമായും 2018ല്‍ അഞ്ച് കിലോയോളം കഞ്ചാവുമായി കുന്ദമംഗലം പോലീസും പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും മോഷണ കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പോലീസിന്റെ പിടിയില്‍ നിന്നും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കെട്ടാങ്ങലിനടുത്ത് ഏരി മലയിലുള്ള ഒരു കല്യാണ വീട്ടില്‍ പ്രതി വരാന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇങ്ങനെ കല്യാണ വീട്ടിലേക്ക് വരുന്ന വഴിയെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ സാഹസികമായി പിടികൂടുകയാരുന്നും ഈ സമയം പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും പോലീസിനെ ആക്രമിക്കുകയും ആറോളം പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

പ്രതിയെ കീഴ്‌പ്പെടുത്തി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിയ ശേഷം അവിടെ നിന്ന് ഇറങ്ങി ഓടി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാനനത്തിന്റെ ചില്ല് തല കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു മെഡിക്കല്‍ കോളേജ് എസ് ഐമാരായ രമേഷ് കുമാറിന്റെയും ദീപ്തി വി വിയുടെയും നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ സജി എം, എസ് സി പി ഒമാരായ അഖിലേഷ് കെ, ജോമോന്‍  കെ എ, സി പി ഒമാരായ ജീനേഷ് എം, മിഥുന്‍ എം,  അര്‍ജുന്‍ അജിഞ്ഞ്, സുനോജ് കെ, ജിനീഷ് എം, സായൂജ് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!